സിപിഐഎം പതിനാറാമത് ദില്ലി സംസ്ഥാന സമ്മേളനത്തിന് തുടക്കം

സിപിഐഎം പതിനാറാമത് ദില്ലി സംസ്ഥാന സമ്മേളനം ആരംഭിച്ചു. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജ്യത്തിൻ്റെ ആസ്തികൾ വിറ്റ് ജനങ്ങളെ മോഡി സർക്കാര്‍ കൊള്ളയടിക്കുകയാണെന്ന് യെച്ചൂരി പറഞ്ഞു. സമ്മേളനം ഇരുപത്തി ആറിന് അവസാനിക്കും.

പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, പി എം എസ് ഗ്രവാൾ, ദില്ലി സംസ്ഥാന സെക്രട്ടറി കെഎം തിവാരി, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങൾ ആയ ആശ ശർമ, സെഹ്ബ ഫാറൂഖി എന്നിവർ ദില്ലി അംബേദ്കർ ഭവൻ മൈതാനത്ത് ഒരുക്കിയ സമ്മേളന വേദിയിൽ എത്തിയിരുന്നു.

രാജ്യം നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്താണ് സിപിഐഎം പതിനാറാമത് ദില്ലി സംസ്ഥാന സമ്മേളനം ആരംഭിച്ചത്. രാജ്യത്ത് കൊവിഡ് സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് കോടിക്കണക്കിന് ജനങ്ങൾ ഇനിയും കര കയറിയിട്ടില്ല. അതിനിടയിൽ ആണ് രാജ്യത്തിൻ്റെ ആസ്തികൾ കോർപ്പറേറ്റുകൾക്ക് വിൽക്കാൻ മോദി സർക്കാരിൻ്റെ നീക്കം നടക്കുന്നത് എന്നും സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്ത് പറഞ്ഞു.

വാക്സിൻ ക്ഷാമം പറഞ്ഞ് നടന്ന കേന്ദ്ര സർക്കാരിന് മോദിയുടെ ജന്മ ദിനത്തിൽ മാത്രം കോടിക്കണക്കിന് വാക്സിൻ എങ്ങനെ നൽകാൻ കഴിഞ്ഞു എന്നും യെച്ചൂരി ചോദിച്ചു. സംസ്ഥാന സമ്മേളനങ്ങൾ ദില്ലിയിൽ നിന്ന് ആരംഭിക്കുകയാണെന്നും കണ്ണൂരിൽ നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസിൻ്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ ആണെന്നും യെച്ചൂരി പ്രതികരിച്ചു.

ഈ മാസം ഇരുപത്തി ആറിന് സമ്മേളനം അവസാനിക്കും. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പാർട്ടി പ്രവർത്തകരാണ് ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here