പെരുമ്പാവൂരില്‍ ലക്ഷക്കണക്കിന് രൂപ വില  വരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപത്തു നിന്നും ലക്ഷക്കണക്കിന് രൂപ വില  വരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ഇതര സംസ്ഥാനക്കാർ വാടകയ്ക്കെടുത്ത് നടത്തുന്ന ഹോൾസെയിൽ കടയിൽ നിന്നുമാണ് പുകയില ഉത്പനങ്ങൾ പിടികൂടിയത്.

സംഭവത്തിൽ രണ്ട് അതിഥി തൊഴിലാളികളെ പോലിസ് അറസ്റ്റ് ചെയ്തു.
പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം
ഇതര സംസ്ഥാനക്കാർ വാടകക്കെടുത്ത് നടത്തുന്ന ഗോഡൗണിൽ നിന്നുമാണ് ലക്ഷങ്ങൾ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പോലിസ് പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശികളായ ആഷിക്കുൽ ഇസ്ലാം, ഇമ്രാതുൽ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. അതിഥി തൊഴിലാളികൾക്കിടയിൽ വിൽപന നടത്താനാണ് പുകയില ഉത്പന്നങ്ങൾ ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തിച്ചതെന്നാണ് വിവരം.

ഇരുപത് കിലോഗ്രാം വരുന്ന മുപ്പതു ചാക്കുകളാലായാണ് ലഹരി വസ്തുക്കൾ സൂക്ഷിച്ചിരുനത്. പെരുമ്പാവൂർ പാറപ്പുറം സ്വദേശിയുടോതാണ്   ഗോഡൗൺ.

ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക്, എ.എസ്.പി അനൂജ് പലിവാൽ എന്നിവരുടെ നേതൃത്വത്തിലൂള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനാണ് പോലിസിൻ്റെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here