യുഡിഎഫ് കൂടാരത്തിലേക്ക് ചേക്കേറാനൊരുങ്ങി ട്വൻ്റി ട്വൻ്റി; പുതിയ നീക്കം ഇങ്ങനെ

യുഡിഎഫ് കൂടാരത്തിലേക്ക് ചേക്കേറാനൊരുങ്ങി കിറ്റക്സ് എംഡി സാബു ജേക്കബിൻ്റെ ട്വൻ്റി ട്വൻ്റി. ചെല്ലാനം പഞ്ചായത്തിൽ എൽഡിഎഫ് ഭരണം അട്ടിമറിക്കാനാണ് ട്വൻറി ട്വൻ്റി രാഷ്ട്രീയ മറനീക്കി കോൺഗ്രസിനൊപ്പം ചേരുന്നത്.

പഞ്ചായത്തിലെ എൽഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസം നൽകാൻ കോൺഗ്രസും ട്വൻറി ട്വൻ്റിയും തമ്മിൽ ധാരണയായി. നേരത്തെ രാഷ്ട്രീയ പാർട്ടികളുമായി സഖ്യത്തിനില്ല എന്നായിരുന്നു ട്വൻ്റി ട്വൻ്റി പ്രഖ്യാപിച്ചത്.

രാഷ്ട്രീയ പാർട്ടികളുമായി സഖ്യത്തിനില്ല എന്ന നിലപാട് സ്വീകരിച്ച് ട്വൻറി20 രാഷ്ട്രീയത്തിന് ഒരു ബദൽ സംവിധാനം എന്ന നിലയിലായിരുന്നു പൊതുരംഗത്ത് അവതരിച്ചത്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കും പ്രവർത്തകരുടെ കൊഴിഞ്ഞുപോക്കിനും പിന്നാലെ രാഷ്ട്രീയനിലപാട് പരസ്യപ്പെടുത്താനൊരുങ്ങുകയാണ് ട്വൻറി 20.

എൽ ഡി എഫ് ഭരിക്കുന്ന ചെല്ലാനം പഞ്ചായത്തിൽ കോൺഗ്രസുമായി കൈകോർക്കാത്താണ് ട്വന്‍റി ട്വന്‍റി രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നത്. എൽഡിഎഫിന് 9 കൗൺസിലർമാരാണ് ചെല്ലാനം പഞ്ചായത്തിലുള്ളത്. എട്ട് കൗൺസിലർമാരുള്ള ട്വൻറി20, 4 യുഡിഎഫ് കൗൺസിലർമാരുടെ കൂടി പിന്തുണ തേടി ഭരണം അട്ടിമറിക്കാനാണ് നീക്കം നടത്തുന്നത്.

ഇതിൻ്റെ ഭാഗമായി എറണാകുളം കോൺഗ്രസ് നേതൃത്വവുമായി ട്വൻറി20 നേതാക്കൾ ചർച്ച നടത്തി. ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്, എറണാകുളം എംഎൽഎ ടി ജെ വിനോദ്, ഡോമനിക് പ്രസൻ്റേഷൻ എന്നിവരുമായി ഡിസിസി ഓഫീസിൽ എത്തിയായിരുന്നു ചർച്ച. പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനവും സ്റ്റാൻഡിങ് കമ്മിറ്റിയും ട്വന്‍റി ട്വന്‍റിയ്ക്കും വൈസ് പ്രസിഡന്‍റ് യുഡിഎഫിനും നൽകി ഭരണം പങ്കിടാൻ ധാരണയായത്.

ഇത് വിജയിക്കുകയാണെങ്കിൽ സമീപ പഞ്ചായത്തുകളിലും സമാന രീതിയിൽ കോൺഗ്രസ് പിന്തുണയോടെ എൽഡിഎഫ് ഭരണം അട്ടിമറിക്കുകയാണ് ലക്ഷ്യം. കാലക്രമേണ യുഡിഎഫ് കൂടാരത്തിലേക്ക് ട്വൻറി20  ചേക്കേറുമെന്ന് നേരത്തെ ഇടതു നേതാക്കൾ ആരോപിച്ചിരുന്നു. ഇത് ശരി വെക്കുന്നതാണ് പുതിയ നീക്കം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News