രോഹിണിയിലെ കോടതിക്കുള്ളിലുണ്ടായ വെടിവെപ്പിൽ പ്രതിഷേധിച്ച് അഭിഭാഷകർ ഇന്ന് പണിമുടക്കും. ദില്ലിയിലെ എല്ലാ ജില്ലാ കോടതികളിലേയും അഭിഭാഷകർ പണിമുടക്കിന്റെ ഭാഗമാകും.
കോടതിയിലെ സുരക്ഷ വീഴ്ചയിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും.ഗുണ്ടാത്തലവൻ ജിതേന്ദ്ര ഗോഗി ഉൾപ്പെടെ 4 പേരാണ് ഇന്നലെ കോടതി മുറിയിലുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടത്.
ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് വെടിവെപ്പിൽ കലാശിച്ചത്.രോഹിണിയിലെ 207-ാം നമ്പർ കോടതിയിലാണ് സംഭവമുണ്ടായത്. അഭിഭാഷക വേഷത്തിലെത്തിയവരാണ് ഗുണ്ടാത്തലവൻ ജിതേന്ദ്ര ഗോഗിയെ വെടിവെച്ച് കൊമ്പത്. ഇതോടെ അക്രമികൾക്ക് നേരേ പോലീസും വെടിയുതിർക്കുകയായിരുന്നു.
ഗുണ്ട നേതാവ് ജിതേന്ദർ ഗോഗിയെ കോടതിയിൽ ഹാജരാക്കുമ്പോഴായിരുന്നു സംഭവം. ഗോഗിയെ അക്രമികൾ വെടിവെച്ചു കൊലപ്പെടുത്തിയപ്പോൾ ആക്രമണം നടത്തിയവരെ പൊലീസ് വധിക്കുകയായിരുന്നു.
വെടിവെപ്പ് നടത്തിയ 2 പ്രതികളും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ഗോഗിയേയും രക്ഷിക്കാനായില്ല. ആറ് തവണ ഗോഗിക്ക് വെടിയേറ്റിരുന്നുവെന്ന് പൊലീസ് പറഞ്ഞു
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.