ADVERTISEMENT
കൊല്ലം ജില്ലയിലെ ഒരു വനിതാ ബ്രാഞ്ച് സെക്രട്ടിയെ തേടി സാമൂഹ്യ മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹം. കൊല്ലം ചാത്തന്നൂർ സ്വദേശിനി 21കാരി ജസീമ ദസ്ദക്കീറാണ് രാഷ്ട്രീയ ഭേദമന്യേ അനുമോദനവും പ്രശംസയും ലഭിക്കുന്നത്.
പ്രായം കുറഞ്ഞ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി, പ്രായം കുറഞ്ഞ വനിതാ ബ്രാഞ്ച് സെക്രട്ടറി അങ്ങനെ പല പോസ്റ്റുകൾ വൈറലായതോടെയാണ് ജസീമയെ തേടി കൈരളി വാർത്താ സംഘവും ഇറങ്ങിയത്. ദസ്ദക്കീർ ഷൈലജ ദമ്പതികളുടെ മകളാണ് ജസീമ.
ബി.എ ഫിലോസഫി പൂർത്തിയാക്കിയ ജസീമ ഇനി ചെങ്കൊടി പ്രസ്ഥാനത്തിന്റെ പതാക ചാത്തന്നൂർ വയലിക്കട ബ്രാഞ്ച് സെക്രട്ടറി എന്ന ഉത്തരവാദിത്വത്തോടെ ഏന്തും. അഭിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കല്ലുവാതുക്കൽ സെൽ അംഗവും മുതിർന്ന പാർട്ടി പ്രവർത്തകനുമായ എൻ രാജൻ ജസീമക്ക് പതാക കൈമാറിയത് യുവതക്ക് നൽകിയ അംഗീകാരമായി.
22 വർഷം വയലിക്കട ബ്രാഞ്ച് സെക്രട്ടറിയയിരുന്ന സി സത്യാനന്ദൻ സ്ഥാനം ഒഴിഞ്ഞ് ജസീമക്ക് കൈമാറുകയായിരുന്നു.35 വർഷം മുമ്പ് ജസീമയുടെ പിതാവ് ദസ്ദക്കീർ ഇതേ ബ്രാഞ്ചിന്റെ സെക്രട്ടറിയായിരുന്നു.
പാർട്ടിയുടെ തീരുമാനം പ്രതീക്ഷിച്ചതല്ലെന്നും താഴെ തട്ടിൽ കഷ്ടപ്പെടുന്നവരുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതോടൊപ്പം മതേതരത്വം സംരക്ഷിക്കുമെന്നും ജസീമ പറഞ്ഞു. എസ്.എഫ്.ഐ പ്രവർത്തകനായ ദിൽഷാദാണ് സഹോദരൻ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.