ADVERTISEMENT
നാളീകേര സംഭരണം കാര്യക്ഷമമായി നടപ്പാക്കുമെന്ന് മന്ത്രി പി പ്രസാദ്. പച്ചത്തേങ്ങ വില 32 രൂപയില്‍ കുറവാണെങ്കിൽ സര്‍ക്കാര്‍ കാഴ്ചക്കാരാകില്ലെന്നും കൃഷിമന്ത്രി. കോഴിക്കോട് വേങ്ങേരിയിലെ പച്ചത്തേങ്ങ സംഭരണ യൂണിറ്റ് മന്ത്രി ഉദ്ഘാടനം ചെയ്തു
നാളികേര വികസന കോര്‍പറേഷന്റെയും കേരഫെഡിന്റെയും പ്രവര്‍ത്തനങ്ങള്‍ കേര കര്‍ഷകരെ സഹായിക്കുന്ന തരത്തില്‍ ക്രമീകരിക്കും. ഇക്കാര്യത്തില്‍ കൃത്യമായ ഇടപെടലുകള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് കൃഷിമന്ത്രി പി പ്രസാദ്.
പച്ചത്തേങ്ങ വില 32 രൂപയില്‍ താഴുന്ന സമയത്ത് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി നാളികേരം സംഭരിക്കും. കൃഷിഭവനുകളെ കൂടി ബന്ധപ്പെടുത്തി ശക്തമായ ഇടപെടല്‍ നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്
കാര്‍ഷിക മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളിലൂടെ കൃഷിക്കാരുടെ വരുമാനം വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ ഈ വര്‍ഷം നൂറിടത്തു കൂടി ആരംഭിക്കും.
വേങ്ങേരിയിലെ പച്ചത്തേങ്ങ സംഭരണ യൂണിറ്റ് ഉദ്ഘാടന ചടങ്ങിൽ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. നാളികേര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എം നാരായണന്‍, അംഗം പി വിശ്വന്‍ മാസ്റ്റര്‍, കൗണ്‍സിലര്‍ പി.പി.നിഖില്‍ എന്നിവര്‍ സംസാരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.