ADVERTISEMENT
അനശ്വര ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിൻ്റെ ഓർമ്മ ദിനത്തിൽ മലയാളിയ്ക്ക് ഒരു പുസ്തകം സമർപ്പിക്കുകയാണ് എഴുത്തുകാരി ഡോ. കെ.പി സുധീര. “എസ് പി ബി പാട്ടിൻ്റെ കടലാഴം” അദ്ദേഹത്തിൻ്റെ ജീവിതവും സൗഹൃദങ്ങളും ഓർമ്മപ്പെടുത്തുന്നു. ഒന്നാം ചരമ വാർഷിക ദിനമായ ഇന്ന് ഓൺലൈൻ പ്രകാശനത്തിലൂടെ പുസ്തകം വായനക്കാരിലെത്തും.
എസ് പി ബിയെ കുറിച്ച് കടലോളം തന്നെ പറയാനുണ്ട് എഴുത്തുകാരി കെ പി സുധീരയ്ക്ക്. പ്രിയ പാട്ടുകാരൻ്റെ ജീവിതം, ആഴമേറിയ സൗഹൃദങ്ങൾ, പാട്ടുകൾ, ഓർമ്മ ചിത്രങ്ങൾ….ഇതാണ് “SPB പാട്ടിൻ്റെ കടലാഴം”
10 വർഷത്തെ സൗഹൃദത്തിലൂടെ ഗായകൻ്റെ ജീവിതം അടയാളപ്പെടുത്തുകയാണ് സുധീര. സെപ്തംബർ 25 ന് പ്രിയ പാട്ടുകാരൻ്റെ വിയോഗം സൃഷ്ടിച്ച വേദന, എല്ലാം പുസ്തകം പറയുന്നുണ്ട്. മഹാമാരിക്കാലത്ത് ഒരു വർഷത്തോളം നീണ്ട പ്രയത്നം വായനക്കാരിലേയ്ക്ക്
തെന്നിന്ത്യൻ താര രാജക്കന്മാരായ രജനീകാന്ത്, കമൽഹാസൻ, പാട്ടെഴുത്തുകാൻ വൈരമുത്തു തുടങ്ങിയവരുടെ ഓർമ്മകുറിപ്പുകൾ Sp യുടെ സൗഹൃദത്തിൻ്റെ ആഴം വീണ്ടും ഓർമ്മിപ്പിക്കുന്നു. കമൽഹാസൻ്റെ അണ്ണയ്യ, Sp യുടെ വിടവാങ്ങൽ വേളയിൽ വൈരമുത്തു എഴുതിയ കവിത ‘സംഗീത മുല്ലയെ കണ്ടതില്ല’ കണ്ണുനിറയ്ക്കുമാരെയും.
പ്രിയ പാട്ടുകാരൻ ഹിറ്റാക്കിയ 40 തമിഴ്, ഹിന്ദി പാട്ടുകൾ പുതുതലമുറ ഗായകർക്ക് സമർപ്പിക്കുന്നു. പ്രസാധകരായ ഹണികോമ്പ് ഓൺലൈൻ വഴി മാത്രമാണ് പുസ്തകം വായനക്കാരിലെത്തിക്കുന്നത്. തമിഴ്, ഇംഗ്ലീഷ് ഭാഷയിലും വൈകാതെ പുറത്തിറങ്ങും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.