എസ്പിബിയ്‌ക്കൊപ്പം ഗാനം ആലപിച്ച് മമ്മൂട്ടി; ‘സ്വാതി കിരണ’ത്തില്‍ മമ്മൂട്ടിക്ക് ഒപ്പമുള്ള ഓര്‍മകള്‍ പങ്കുവെച്ച് എസ്പിബി

മഹാഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം ഓര്‍മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം. അദ്ദേഹത്തിന്റെ പാട്ടുകളെ നെഞ്ചോടു ചേര്‍ത്തുപിടിച്ച ദശലക്ഷകണക്കിന് ആളുകള്‍ക്ക് ഇന്നും എസ്പിബി മരിച്ചുവെന്ന സത്യം അംഗീകരിക്കാന്‍ കഴിയാത്തവരാണ്. അതിരുകളും സംസ്‌കാരങ്ങളും ഭാഷയുമെല്ലാം തന്റെ മാന്ത്രിക ശബ്ദത്തില്‍ അലിയിച്ചു കളയാന്‍ എസ്പിബി എന്ന കലാകാരനുള്ള കഴിവ് വാക്കുകള്‍ക്കും അപ്പുറമാണ്.

മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയിച്ച ഒരുപാട് സിനിമകള്‍ക്കു വേണ്ടി എസ് പി ബി ഗാനം ആലപിച്ചിട്ടുണ്ട്. എസ് പി ബി യാത്രയായി ഒരു വര്‍ഷം പങ്കിടുന്ന വേളയില്‍ മമ്മൂട്ടിയും എസ്പിബിയും ഒന്നിച്ച കൈരളി ടി വിയുടെ ‘ഇശല്‍ ലൈല’ പരിപാടിയില്‍ ഇരുവരും ഓര്‍മകള്‍ പങ്കുവെയ്ക്കുന്ന വീഡിയോയാണ് ഇപ്പോള്‍ ആസ്വാദകര്‍ ഏറ്റെടുത്തിരിക്കുന്നകത്.

മമ്മൂട്ടി അഭിനയിച്ച കെ. വിശ്വനാഥ് സംവിധാനം ചെയ്ത ‘ സ്വാതി കിരണം ‘ എന്ന തെലുങ്ക് ചിത്രത്തിന്റെ അനുഭവമാണ് എസ് പി ബിയും മമ്മൂട്ടിയും ചേര്‍ന്ന് പങ്കുവെച്ചത്. മമ്മൂട്ടിയ്ക്ക് വേണ്ടി ഡബ്ബ് ചെയ്യണമെന്ന് വിശ്വനാഥ് എസ്.പി.ബിയോട് ആവശ്യപ്പെട്ടു. മമ്മൂട്ടിയെ പോലൊരു മഹാനടന് വേണ്ടി ഡബ്ബ് ചെയ്യണമെന്നത് തന്നെ വളരെയേറെ സന്തോഷിപ്പിച്ചെന്ന് എസ്.പി.ബി പറഞ്ഞു. പക്ഷേ, മമ്മൂട്ടി സംവിധായകനോട് പറഞ്ഞത് തന്റെ ഡയലോഗുകള്‍ താന്‍ തന്നെ പറയാം. താന്‍ കഠിനമായി പരിശ്രമിക്കാം. എന്നിട്ടും ഇഷ്ടപ്പെട്ടില്ലെങ്കില്‍ ബാലു സാറിനെ കൊണ്ട് ചെയ്യിച്ചാല്‍ മതി എന്നാണ്. പക്ഷേ, ഇങ്ങനെ വേണ്ടി വന്നില്ലെന്നും മമ്മൂട്ടി തന്നെ ചിത്രത്തിനായി ഡബ്ബ് ചെയ്‌തെന്നും എസ്.പി.ബി ഓര്‍മിച്ചു.

ശബ്ദം നല്‍കാന്‍ സാധിച്ചില്ലെങ്കിലും സ്വാതി കിരണം ഉള്‍പ്പെടെ തമിഴിലും തെലുങ്കിലുമൊക്കെ മമ്മൂട്ടിയ്ക്കായി മനോഹരമായ ഗാനങ്ങള്‍ പാടാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയെ അരികെ നിറുത്തി സ്വാതി കിരണത്തിലെ ‘ സംഗീത സാഹിത്യ സമലംകൃതേ ‘ എന്ന ഗാനം എസ്.പി.ബി ആലപിക്കുകയും ചെയ്തു. തുടര്‍ന്ന് അഴകനില്‍ മമ്മൂട്ടിയ്ക്ക് വേണ്ടി പാടിയ സാദി മല്ലി പൂചാരമേ എന്ന ഗാനം ഒപ്പം ആലപിക്കാന്‍ മമ്മൂട്ടിയെ അരികിലേക്ക് ക്ഷണിച്ചു. എസ്.പി.ബിയുടെ ഗാനത്തില്‍ ലയിച്ച് നിന്ന മമ്മൂട്ടി അദ്ദേഹത്തിന്റെ പാട്ടിനൊത്ത് ചെറുതായി പാടുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News