സുരേന്ദ്രന്‍ പുറത്തേക്കോ? മാറ്റാന്‍ കേന്ദ്ര നീക്കം; ഒളിയമ്പുമായി സുരേഷ്‌ഗോപി

ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുരേന്ദ്രനെ മാറ്റിയേക്കുമെന്ന് സൂചന. അമിത് ഷായുമായി കൂടിക്കാഴ്ച നടത്താന്‍ സുരേഷ് ഗോപി ദില്ലിയില്‍ എത്തും. അതേസമയം പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് സാധ്യത ഉള്ളവരില്‍ സുരേഷ് ഗോപിയും ഉണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത് ഷായുമായും സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തും. ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപിയുടെ പേര് നേതൃത്വം നിര്‍ദേശിച്ച സാഹചര്യത്തിലാണ് കൂടിക്കാഴ്ച.

നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയും കുഴല്‍പ്പണ കേസിലെ ആരോപണങ്ങളും പ്രതിസന്ധി രൂക്ഷമാക്കിയതോടെ ബി.ജെ.പി കേരള ഘടകത്തില്‍ കേന്ദ്രം അഴിച്ചുപണിക്ക് ഒരുങ്ങുന്നത്.

സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും കെ. സുരേന്ദ്രനെ മാറ്റി ജനകീയ മുഖത്തെ കൊണ്ടുവരാനാണ് പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നത്. അങ്ങനെയാണ് നേതൃത്വം ആദ്യ പരിഗണന സുരേഷ് ഗോപിക്ക് നല്‍കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News