വ്യവസായികള്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാരിനുള്ളത്; നിലപാട് വ്യക്തമാക്കി മന്ത്രി വി ശിവന്‍കുട്ടി

ഒരു വ്യവസായിയെയും ഭീഷണിപ്പെടുത്തരുത് എന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വ്യവസായികള്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാരിനുള്ളത്. വ്യവസായികള്‍ക്ക് എല്ലാ സൗകര്യവും ഉറപ്പാക്കും. ചവറ സംഭവം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും ശ്രദ്ധയില്‍പെട്ടാല്‍ ആവശ്യമായ നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൊല്ലം ചവറയില്‍ വിവാദ ഭൂമിയില്‍ നിലം നികത്തല്‍ നടന്നുവെന്ന് വ്യക്തമാക്കിയുള്ള കൃഷി വകുപ്പ് റിപ്പോര്‍ട്ട് കൈരളി ന്യൂസിന് ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സബ് കളക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. സി പി എം ബ്രാഞ്ച് സെക്രട്ടറിക്ക് പണം വാഗ്ദാനം ചെയ്യുന്ന ഫോണ്‍ രേഖയും പുറത്തു വന്നു. ബാഞ്ച് സെക്രട്ടറിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് സി പി എം ജില്ലാ ഘടകത്തിന്റെ വിലയിരുത്തല്‍.

നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ലംഘനമുണ്ടായി എന്ന് ചൂണ്ടിക്കാട്ടുന്ന രേഖയാണ് കൃഷി വകുപ്പില്‍ നിന്ന് റവന്യൂ വകുപ്പിന് നല്‍കിയത്. കഴിഞ്ഞ വര്‍ഷം കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് തയാറാക്കിയ റിപ്പോര്‍ട്ട് സബ് കളക്ടര്‍ക്ക് സമര്‍പ്പിക്കുകയായിരുന്നു. കണ്‍വെന്‍ഷന്‍ സെന്ററിനോട് ചേര്‍ന്ന പ്രദേശത്ത് നിലംനികത്തലുണ്ടായി.

നിലത്ത് പില്ലര്‍ സ്ഥാപിച്ച് മതിലു കെട്ടി വൃക്ഷങ്ങള്‍ നട്ടുപിടിച്ച നിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.ഭൂമിയില്‍ വരുത്തിയ മാറ്റങ്ങളുടെ ചിത്രങ്ങളും ഉദ്യോഗസ്ഥര്‍ പകര്‍ത്തിയിരുന്നു.നിയമ നടപടികളില്‍ നിന്ന് രക്ഷ നേടാന്‍ പ്രവാസിയുടെ ബന്ധു ബ്രാഞ്ച് സെക്രട്ടറി ബിജുവിന് പണം വാഗ്ദാനം ചെയ്യുന്നതും നെല്‍വയല്‍ നികത്താന്‍ അനുവദിക്കില്ലെന്ന് ബിജു നല്‍കുന്ന മറുപടി ഉള്‍പ്പടെയുള്ള ശബ്ദരേഖയും പുറത്തു വന്നു.

പാര്‍ട്ടിയെ വിലക്കെടുക്കാനുള്ള ശ്രമമാണ് നടന്നതെന്ന് ബ്രാഞ്ച് സെക്രട്ടറി ബിജു പറഞ്ഞു. പ്രവാസിയോട് പണം ചോദിച്ചുവെന്ന സംഭവത്തില്‍ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി കുറ്റക്കാരനല്ലെന്നാണ് സി പി എം ജില്ലാ ഘടകത്തിന്റെ വിലയിരുത്തല്‍.

അതേസമയം സ്‌കൂള്‍ തുറക്കുന്നതിന് ഒരു ആശങ്കയും ഇല്ലെന്നും സൂക്ഷമ വിവരങ്ങള്‍ അടക്കം പരിശോധിച്ചാണ് സ്‌കൂള്‍ തുറക്കാനുള്ള തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. അന്തിമ മാര്‍ഗനിര്‍ദേശം അടുത്ത ആഴ്ച തന്നെ പുറത്തിറക്കുമെന്നും വിമര്‍ശനങ്ങളില്‍ കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News