ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് വി.എം. സുധീരന് അതൃപ്തിയുള്ളതായി അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സുധീരനെ നേരില്‍ കണ്ട് സംസാരിക്കുമെന്നും സതീശന് പറഞ്ഞു.
സുധീരന് രാജിവച്ചതിന്റെ കാരണം തനിക്കറിയില്ല. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുധീരന് രാജിവച്ചതെന്നാണ് കെപിസിസി പ്രസിഡന്റ് തന്നോട് പറഞ്ഞതെന്നും സതീശന് പറഞ്ഞു.തനിക്ക് വലിയ പിന്തുണയാണ് സുധീരന് തന്നിരുന്നത്. അദ്ദേഹത്തിന്റെ രാജി നിരാശാജനകമാണെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍നിന്നുമാണ് വി.എം. സുധീരന് രാജിവച്ചത്. പുതിയ നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചാണ് സുധീരന് രാജിവച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയാണ് സുധീരന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് രാജികത്ത് കൈമാറിയത്.
രാഷ്ട്രീയകാര്യസമിതി നോക്കുകുത്തിയായെന്നും സുധീരന് പരാതി ഉന്നയിച്ചു. പാര്‍ട്ടിയില്‍ വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ല. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് താനുമായി കൂടിയാലോചന ഉണ്ടായില്ല. പുതിയ നേതൃത്വം വന്നശേഷം തീരുമാനങ്ങള്‍ ഏകപക്ഷീയമാണെന്നുമാണ് സുരധീരന്റെ പരാതി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here