ന്യൂയോർക്കിലെയും കാനഡയിലെയും രണ്ടു തലമുറയിലെ മഹാബലിമാർ

ന്യൂയോർക്: അപ്പു പിള്ളക്ക് വയസു എഴുപത്, കണ്ടാലോ 50.. അപ്പു പിള്ളൈ രാജാവിന്റെ വേഷത്തിൽ ഇങ്ങിറങ്ങിയാൽ ഒരു ഒന്നൊന്നര  നിറവാണ് … പണ്ടേ ഓണക്കാലത്ത് ന്യൂയോർക്കിലും ന്യൂജേഴ്സിയിലും പ്രധാന ഓണാഘോഷങ്ങളിൽ എല്ലാം അപ്പു ചേട്ടനാണ്  മഹാബലി ..

ഒന്നാമത് എല്ലാം  പ്രൊഫഷണലായ അപ്പു ചേട്ടൻ എന്ന  മഹാബലിയുടെ കാലിൽ ഇട്ടിരിക്കുന്ന  പാദരക്ഷ പോലും  രാജകീയം .. നല്ലൊരു ഈശ്വര  ഭക്തനായ അപ്പുച്ചേട്ടൻ എല്ലാവർഷവും നാട്ടിൽ പോയാൽ ആദ്യം പോകുന്നത് പരുമല പള്ളിയിലും  ആറ്റുകാൽ ദേവിയുടെ അരുകിലും(1989 മുതൽ ഇന്ന് വരെ)  ചെന്ന് വണങ്ങിയതിനു ശേഷമേ നാട്ടുകാരെ കാണാൻ പോവുകയുള്ളൂ.. ഏതാണ്ട് 35 വര്‍ത്തോളം  പരുമല പള്ളിയിൽ കാൽനടയായി പോയി … ഇങ്ങനെയൊക്കെ ഭക്തി ഉണ്ടെങ്കിലും അപ്പു ചേട്ടൻ   ഒരു മത വാദിഅല്ല, മറി ച്ച്  മൂപ്പര് ഒരു   മതേതരനാണ് …

പല പുതിയ പ്രവാസികളും മതചിന്ത കൊണ്ട് പുളകിതാരാകുമ്പോൾ  അപ്പു ചേട്ടൻ എല്ലാ മനുഷ്യന്മാരോടും സൗഹൃദവും സ്നേഹവും പുലർത്തുന്നയാളാണ്. അന്യമതസ്ഥരെ ബഹുമാനിക്കുന്നതിൽ മുമ്പിലാണ് .

ചുരുക്കത്തിൽ മഹാബലിയുടെ നന്മയൊക്കെ കൈമുതലായ വ്യക്തി ,പ്രജകളെല്ലാം  തുല്യർ. തന്റെ ജനങ്ങളെ വർഷത്തിൽ ഒരിക്കൽ സന്ദർശിക്കുന്ന മഹാബലിയെ കണ്ട അനുഭവമാണ് അപ്പുച്ചേട്ടന്റെ മഹാബലിയെ കണ്ടാലും.  ഇക്കാരണം കൊണ്ട് തന്നെ ഓണം വരുമ്പോൾ  ആരു മഹാബലി ആകുമെന്ന ചോദ്യത്തിന്  രണ്ടാമത് ഒന്ന് ഇവിടുത്തെ മലയാളികൾ  ആലോചിക്കില്ല..

എല്ലാ ഓണ പരിപാടിയിലും സഹധർമ്മിണി രാജമ്മ പിള്ളൈ കൂടെ ഉണ്ട്. പെർഫെക്റ്റ് ആയി അണിയിച്ചൊരുക്കും. തൊപ്പിയും, കുടയും  ആടയാഭരണങ്ങളും  അണിയിച്ചു തീർത്തും നല്ല പ്രൗഡിയുള്ള   മഹാ ബലിയാകുന്നതിൽ ഭാര്യ രാജമ്മയ്ക്ക് ഒരുകല തന്നെ ഉണ്ട് …രാജമ്മ പിള്ളൈ ന്യൂയോർക്കിൽ ഹോസ്പിറ്റലിൽ നിന്ന് നഴ്സിംഗ് സൂപ്പർവൈസറായാണ് വിരമിച്ചത് …

നാട്ടിൽ പൊലീസ് ഇൻസ്‌പെക്ടർ ആയിരുന്ന അപ്പുച്ചേട്ടൻ ഇവിടെ പോസ്റ്റൽ ഡിപ്പാർട്മെന്റിൽ നിന്ന് വിരമി ച്ചെങ്കിലും  ട്രൈസ്റ്റേറ്റിലെ  മലയാളീ സമാജങ്ങളിൽ ഉള്ള എല്ലാവര്ക്കും സമ്മതനാണ് … ഒരു ഉറച്ച  ഫൊക്കാന കാരനെങ്കിലും പൊതു പരിപാടികളിൽ എല്ലാത്തിലും പങ്കെടുക്കും ..

നാട്ടിൽ പോകുമ്പോൾ  തിരുവന്തപുരത്ത് പണിതീർത്ത വില്ലയിൽ താമസിക്കുമെങ്കിലും  അപ്പു ചേട്ടൻ മാവേലിക്കര സ്വദേശിയാണ്. 45  വർഷമായി  അമേരിക്കയിൽ  എത്തിയ അപ്പു, രാജമ്മ ദമ്പതികൾക്ക് 3 പെൺമക്കളാണ്. ഒരാൾ അമേരിക്കയിലെ ആദ്യ മലയാളി വനിതാ ഡിക്ടറ്റീവ് , മറ്റൊരാൾ ഡോക്ടറും ഇളയത് കമ്പ്യൂട്ടർ എഞ്ചിനീയറുമാണ് .

അമേരിക്കയിലെ മലയാളീ പൊലീസ് അസോസിയേഷന്‍റെ ആദ്യ ഓണം മുതൽ സെപ്റ് 18 നു നടന്ന മലയാളീ ഹെറിറ്റേജ് ഓണപരിപാടിവരെ  “അപ്പു മഹാബലി”  രംഗത്തുണ്ടായിരുന്നു. ന്യൂയോർക്കിൽ തണുപ്പ്  തുടങ്ങിയാൽ പതുക്കെ നാട്ടിലേക്കു തിരിക്കുകയാണ് …ജയ് മാവേലി …

അഞ്ചാം  ക്ലാസിൽ പഠിക്കുന്ന മാവേലി

കാനഡ കിംഗ്സ്റ്റൺ   മാവേലി അഞ്ചാം  ക്ലാസ്സുകാരനാണ്   ക്രിസോ മനോജ് . പുള്ളി വേഷം അണിഞ്ഞു തുടങ്ങിയെ ഉള്ളു.  ആള് പുലിയാണ്. മോഹന്‍ലാലിന്‍റെ ഏതു വേഷവും പുള്ളി അനുകരിക്കും. സാമ്പാര്‍ വീക്നെസ് ഉള്ള മാവേലിയാണ് മൂപര്.. സാമ്പാർ കൂട്ടി ഊണ് കിട്ടിയാൽ പിന്നെ നോക്കണ്ട.. ഏതു വേഷത്തിനും പുള്ളി റെഡിയാണ്…

പക്ഷെ വേഷം അണിയുന്നതിനു മുൻപ് ഇലയിൽ, സാമ്പാറുകൂട്ടി ഊണ്‌ വേണം. ആദ്യ ട്രിപ്പ് കിട്ടണം.  എങ്കിലേ നാട്ടുകാരെ അനുഗ്രഹിക്കൂ .എന്നാലും ആള് വേഷമിട്ടാൽ  സ്വതസിദ്ധമായി ആരെയും അനുഗ്രഹിക്കും.

മൂപര് പറയുന്നത് 3 മാസം കൂടുമ്പോൾ ഓണം വേണമെന്നാണ്. കാരണം, മാവേലിക്ക് വർഷത്തിൽ 3 പ്രാവശ്യം എങ്കിലും നാട് കാണേണ്ടേ , മാത്രമല്ല കുട്ടികകൾക്കു എന്ത് ചോദിച്ചാലും ഓണ കാലത്തു കിട്ടും,,,  കൂടെ സാമ്പാറും പപ്പടവും പായസവും സന്തോഷായിട്ട് എല്ലാവരുടെയും കൂടെ കഴിക്കുമ്പോൾ അതിന്റെ സുഖം ഒന്ന് വേറെ.. കാനഡ  മാവേലി നന്നായി പിയാനോ വായിക്കും ,മോഹൻലാലിനെ അനുകരിക്കും.. കാനഡയിൽ നഴ്സുമാരായ  മുണ്ടക്കയം സ്വദേശികളായ മനോജ്- ടീന ദമ്പതികളുടെ മൂത്ത മകനാണ് ഈ അഞ്ചാം ക്ലാസുകാരൻ…..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here