വൈദ്യുതി പ്രസരണ വിതരണ മേഖലകളില്‍ പുത്തനുണര്‍വ്വ്

പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് ആദ്യ 100 ദിവസം കൊണ്ട് തന്നെ വൈദ്യുതി പ്രസരണ വിതരണ മേഖലകളില്‍ ഒരു പുത്തനുണര്‍വ്വ് കൊണ്ടുവരാന്‍ കഴിഞ്ഞു. തടസ്സമില്ലാതെ, ഗുണമേന്മയുള്ള വൈദ്യുതി ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിനായി നിരവധി സബ് സ്റ്റേഷനുകളും ട്രാന്‍സ്ഫോര്‍മറുകളും സ്ഥാപിക്കപ്പെടുകയുണ്ടായി. ഇതിന്റെ പ്രയോജനം ലക്ഷക്കണക്കിന്‌ ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയുണ്ടായി.

പ്രസരണ മേഖല:

100 ദിനം കൊണ്ട് 8 സബ് സ്റ്റേഷനുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി

വൈദ്യുതി പ്രസരണ മേഖലയില്‍ വന്‍ കുതിപ്പാണ് കഴിഞ്ഞ 100 ദിനത്തിലുണ്ടായത്. ഒരു 220 കെ വി സബ് സ്റ്റേഷന്‍, ആറ് 110 കെ വി സബ് സ്റ്റേഷനുകള്‍, ഒരു 33 കെ വി സബ് സ്റ്റേഷന്‍ എന്നിങ്ങനെ 8 സബ് സ്റ്റേഷനുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി.

ഇവയില്‍, കുന്നമംഗലം 220 കെ വി സബ് സ്റ്റേഷന്‍, 110 കെ വി സബ് സ്റ്റേഷനുകളായ മങ്കട, മണ്ണുത്തി, പട്ടാമ്പി കൂടാതെ മറയൂര്‍ 33 കെ വി സബ് സ്റ്റേഷന്‍ എന്നിവ ഉദ്ഘാടനം ചെയ്തു.

വെണ്ണക്കര, നിലമ്പൂര്‍, എടക്കര എന്നീ 110 കെ വി സബ് സ്റ്റേഷനുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി, ഇവയുടെ ഉദ്ഘാടനം താമസിയാതെ നടത്തുന്നതാണ്.

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി, ആലപ്പുഴ ജില്ലയിലെ മങ്കൊമ്പില്‍ സ്ഥിതിചെയ്യുന്ന കുട്ടനാട്‌ 66 കെ വി സബ് സ്റ്റേഷന്റെ ശേഷി ഉയര്‍ത്തി 110 കെ വി സബ് സ്റ്റേഷന്‍ ആക്കുന്നത്തിനുള്ള നവീകരണ പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പ്രസ്തുത പദ്ധതി കേരള സര്‍ക്കാരിന്റെ റീബില്‍ഡ്‌ കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി 19.25 കോടി രൂപ ചെലവില്‍ പ്രളയ പ്രതിരോധ ശേഷിയുള്ള സബ് സ്റ്റേഷനായാണ്‌ പുനര്‍നിര്‍മ്മിക്കുന്നത്‌.

വിതരണ മേഖല:

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വിതരണ മേഖലയില്‍ ദ്യൂതി പദ്ധതി പ്രകാരം, 192 കോടി രൂപയുടെ പദ്ധതികളാണ് പൂര്‍ത്തിയാക്കിയത്. 364 കി മീ എച്ച്‌ റ്റി ലൈന്‍, 144 കി മീ എല്‍ റ്റി ലൈന്‍ എന്നിവ നിര്‍മ്മിക്കുകയും, 307 ട്രാന്‍സ്റ്റോര്‍മറുകള്‍ സ്ഥാപിക്കുകയും ചെയ്തു. കൂടാതെ 68 കി മീ UG കേബിളുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

നാല് സെക്ഷന്‍ ഓഫീസുകള്‍ക്കും ഒരു സബ് റീജിയണല്‍ സ്റ്റോറിനും പുതിയ മന്ദിരങ്ങള്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം, വാടക കെട്ടിടങ്ങളില്‍ പരിമിതമായ സൗകര്യങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന പോത്താനിക്കാട്, മറയൂര്‍, കുമളി, ഗിരിനഗര്‍ എന്നീ സെക്ഷന്‍ ഓഫീസുകള്‍ക്കും ഷൊര്‍ണൂര്‍ സബ് റീജിയണല്‍ സ്റ്റോറിനും പുതിയ മന്ദിരങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായി പ്രവര്‍ത്തനം ആരംഭിച്ചു. പട്ടാമ്പി മിനി വൈദ്യുതി ഭവനത്തിന്റെ നിര്‍മ്മാണോദ്ഘാടനവും നിര്‍വ്വഹിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News