കോട്ടയം നഗരസഭയിൽ ബിജെപി കൂട്ടുകെട്ട് എന്ന ആരോപണം തള്ളി വി എൻ വാസവൻ

ബിജെപി പിന്തുണയോടെ കോട്ടയം നഗരസഭയിൽ സിപിഐഎം അധികാരത്തിൽ എത്തില്ലെന്ന് മന്ത്രി വി എൻ വാസവൻ. ബിജെപിയുമായി ഒരു തരത്തിലുമുള്ള കൂട്ടുകെട്ടുമില്ല.

കോട്ടയം നഗരസഭയിൽ  ബിജെപിയുടെ ഒരാളെങ്കിലും പിന്തുണച്ചാൽ ചെയർപേഴ്സൺ സ്ഥാനം രാജിവയ്ക്കുമെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. ബിജെപിയുടെയോ, എസ്ഡിപിഐ യുടെയോ പിന്തുണ ഒരിടത്തും സ്വീകരിക്കില്ല എന്നത് പ്രഖ്യാപിത നയമാണ്. അതിൽ മാറ്റമുണ്ടാകില്ല.

ജനവിധി അട്ടിമറിച്ച് കോട്ടയത്ത് ഭരണം പിടിച്ചത് യുഡിഎഫ് ആണെന്നും സ്വതന്ത്ര സ്ഥാനാർഥിയെ ചാക്കിട്ട് പിടിച്ചാണ് യുഡിഎഫ് ഭരിച്ചതെന്നും വി എൻ വാസവാൻ കോട്ടയത്ത്‌ പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News