മന്ത്രിസഭയിൽ അടിമുടി അഴിച്ചുപണിയ്ക്ക് ഒരുങ്ങി പഞ്ചാബ് മുഖ്യമന്ത്രി

പഞ്ചാബ് മന്ത്രിസഭയിൽ അടിമുടി അഴിച്ചുപണിയ്ക്ക് ഒരുങ്ങി പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നി. പഞ്ചാബിലെ മന്ത്രിസഭാ പുനഃസംഘടന ഉടൻ നടന്നേക്കും. അമരീന്ദർ സിംഗിന്റെ അടുപ്പക്കാരെ ഒഴിവാക്കിയാകും പുനഃസംഘടന.

മന്ത്രി സഭയിൽ അടിയന്തര മാറ്റങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് ചെന്നി ഇന്നലെ ദില്ലിയിൽ വച്ച് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.നിലവിൽ പട്ടിക രാഹുൽ ഗാന്ധി അംഗീകരിച്ചതായാണ് സൂചന. അമരീന്ദർ സിങ്ങിന് പിന്തുണ നൽകുന്ന മന്ത്രിമാരെ ഉൾപ്പെടെ മറ്റാനാണ് ചെന്നിയുടെ നീക്കം. ഇതോടെ പഞ്ചാബ് കോൺഗ്രസിൽ സിദ്ധുവിന്റെ സ്വാധീനം കൂടുതൽ ശക്തമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News