രാജ്യത്ത് കഴിഞ്ഞ ദിവസം 29616 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ ദിവസം 29,616 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 290 മരണമാണ് ഇന്നലെ റിപ്പോർട്ട്‌ ചെയ്തത്.

3,01,442 പേരാണ് രോഗ ബാധിതരായി ചികിത്സയിൽ തുടരുന്നത്.ഇന്നലെ 28046 പേർ രോഗമുക്തി നേടി. നിലവിൽ രാജ്യത്തെ രോഗമുക്തി നിരക്ക് 97.78 ശതമാനമാണ്.രാജ്യത്ത് കഴിഞ്ഞ ദിവസം 71 ലക്ഷത്തിന് മുകളിൽ വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്തത്. ഇതോടെ രാജ്യത്തെ കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ചവരുടെ ആകെ എണ്ണം 84 കോടി 89 ലക്ഷം കവിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here