ADVERTISEMENT
കോട്ടയം ടൗണിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയുടെ താലി മാല തട്ടിപ്പറിച്ചു. കോട്ടയത്ത് ടൗണിൽ എം.സി റോഡിൽ ഭീമ ജ്വല്ലറിക്ക് മുന്നിലാണ് ഇന്ന് രാവിലെ 10 മണിയോടെ കവർച്ച നടന്നത്.
തിരുനക്കരയിലേ അക്കൗണ്ടിംങ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥയായ മറിയപ്പള്ളി സ്വദേശി ശ്രീകുട്ടിയുടെ രണ്ടേകാൽ പവൻ വരുന്ന താലിമാലയാണ് കവർന്നത്.
സ്കൂട്ടർ ഓടിക്കുന്നതിനിടെ ഗതാഗതക്കുരുക്കുമൂലം വേഗത കുറച്ചപ്പോൾ പിന്നാലെ ബൈക്കിലെത്തിയ രണ്ട് അംഗ സംഘം ശ്രീകുട്ടിയുടെ കഴുത്തിൽ നിന്നും മാല തട്ടി പറിക്കുകയായിരുന്നു.
കോട്ടയം വെസ്റ്റ് പോലീസ് ഉടൻ സ്ഥലത്തെത്തി. സി.സി ടി.വി ദൃശ്യങ്ങൾ ശേഖരിച്ചു. അഭയം ചാരിറ്റബിൾ സൊസൈറ്റി ജീവനക്കാരൻ കൈലേഷിൻ്റെ ഭാര്യയാണ് ശ്രീകുട്ടി.
നാല് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. കവർച്ച സംഘത്തെ ക്കുറിച്ച് വിവരം ലഭിക്കുന്നവർ എത്രയും പെട്ടന്ന് വിവരം അറിയിക്കണമെന്ന് പൊലിസ് നിർദ്ദേശിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.