ADVERTISEMENT
സംസ്ഥാനത്ത് ഐടി മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാന്യമായ വേതനം തൊഴിലാളികളുടെ അവകാശമാണെന്നും ലോകത്ത് തന്നെ തൊഴില്‍ അരക്ഷിതാവസ്ഥ നേരിടുന്ന മേഖലയാണ് ഐ.ടി മേഖലയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനസേവനത്തിന്റെ നല്ല മുഖം പൊലീസിനുണ്ടെന്നും എന്നാല്‍ ആരില്‍ നിന്നെങ്കിലും മോശം പ്രവൃത്തി ഉണ്ടായാല്‍ അത് സേനയെ ആകെ ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നന്‍മയുടെ ഭാഗത്ത് സര്‍ക്കാര്‍ ഉണ്ടാകും തെറ്റുകള്‍ ചെയ്യുമ്പോള്‍ കര്‍ശനമായ നിലപാട് സ്വീകരിക്കും. പൊലീസിന്റെ 39 കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൊലീസിലെ മാറ്റം ജനം സ്വീകരിച്ചു. കുറച്ചുപേര്‍ തെറ്റുചെയ്താല്‍ അത് മൊത്തത്തില്‍ മോശം പ്രതിച്ഛായ നല്‍കും. തെറ്റുകാര്‍ക്കെതിരെ കര്‍ശനനടപടിയെന്നാണ് സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.