ദില്ലി കോടതിയിലെ വെടിവെപ്പ്: ആശങ്ക പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ് എന്‍ വി രമണ

ദില്ലി രോഹിണിയിലെ കോടതിക്കുള്ളിലുണ്ടായ വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ട സഭവത്തിൽ ചീഫ് ജസ്റ്റിസ് എന്‍ വി രമണ ആശങ്ക പ്രകടിപ്പിച്ചു. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയിൽ ഗുണ്ട തലവൻ മരിച്ചതിനാൽ, മാഫിയകൾ തമ്മിലുള്ള ഏറ്റുമുട്ടൽ മുന്നിൽ കണ്ട് ദില്ലിയിലെ ജയിലുകളിൽ പൊലീസ് ജാഗ്രത നിർദേശം നൽകി. കോടതിയിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ദില്ലിയിലെ അഭിഭാഷകർ ഇന്ന് പണിമുടക്കുന്നുണ്ട്.

ഗുണ്ട സംഘങ്ങളുടെ കുടിപ്പകയിൽ ദില്ലി അസ്വസ്ഥമാകുകയാണ്. കഴിഞ്ഞ ദിവസം  രോഹിണിയിലെ കോടതി മുറിയിൽ അഭിഭാഷക വേഷത്തിലെത്തിയ രണ്ടുപേരുടെ വെടിയേറ്റ് ഗുണ്ടാത്തലവൻ ജിതേന്ദ്ര ഗോഗി കൊല്ലപ്പെട്ടിരുന്നു . ടില്ലു ഗ്യാങ്ങിന്റെ ഭാഗമായ അക്രമികളാണ് ഗോഗിയെ വെടിവെച്ച് കൊലപ്പെടുത്തിയത് ഇവരെ പോലീസ് സംഘം കീഴ്പ്പെടുത്തിയിരുന്നു.

എന്നാൽ എപ്പോൾ വേണമെകിലും ഗോഗി സംഘത്തിന്റെ തിരിച്ചടി ഉണ്ടാകാം എന്ന സൂചന ദില്ലി പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതോടെ ദില്ലി യിലെ ജയിലുകളിൽ ദില്ലി പൊലിസ് അതീവ ജാഗ്രത നിർദേശം നൽകി. തിഹാർ ജയിൽ

മണ്ടോളി ജയിൽ, രോഹിണി ജയിൽ ഉൾപ്പടെ ദില്ലി യിലെ എല്ലാ ജയിലുകൾക്കും പോലീസ് അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ ബാർ കൗൺസിൽ ചയർമാൻ രാകേഷ് ഷറവാത് ദില്ലി പോലിസ് കമ്മിഷനറുമായി കൂടികഴ്ച നടത്തിയിരുന്നു.

കോടതിയിൽ സി സി ടി വി  ക്യാമറയും മെറ്റൽ ഡിക്ടറേറ്ററും മാസങ്ങളായി പ്രവർത്തിച്ചിരുന്നില്ലെന്നും സുരക്ഷ ശക്തമാക്കണമെന്നും രാകേഷ് ഷറവാത് കമ്മീഷണറേ അറിയിച്ചു. ഈ ആഴ്ച്ച തന്നെ സുരക്ഷ സംവിധാനങ്ങൾ പുനർക്രമികരിക്കുമെന്ന് കമ്മീഷ്ണർ വ്യക്തമാക്കി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News