നാഗചൈതന്യയുടെയും സായി പല്ലവിയുടെയും ലവ് സ്റ്റോറി ഹൗസ്ഫുള്‍

കൊവിഡിന് ശേഷം തീയേറ്ററുകളെ ആകെ ഇളക്കിമറിച്ച് എത്തിയിരിക്കുകയാണ് നാഗചൈതന്യയുടെയും സായി പല്ലവിയുടെയും ചിത്രം ലവ് സ്റ്റോറി. ചിത്രം റിലീസ് ചെയ്ത എല്ലാ തീയേറ്ററുകളും ഹൗസ്ഫുള്‍ ആണെന്നതാണ് ഞെട്ടിക്കുന്നതും ഒപ്പം ആരാധകര്‍ക്ക് ഏറെ സന്തോഷമുണര്‍ത്തുന്നതുമായ വാര്‍ത്ത. ആദ്യ ദിനം തന്നെ 10 കോടി നേടിയാണ് സായി പല്ലവി ചിത്രം കുതിക്കുന്നത്.

റിലീസ് ചെയ്ത തിയറ്ററുകളിലെല്ലാം ‘ലവ് സ്റ്റോറി’ ഹൗസ്ഫുള്‍ പ്രദര്‍ശനം തുടരുകയാണ്. ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലായി ഒറ്റദിവസം കൊണ്ട് ചിത്രം 6.94 കോടി രൂപ കളക്ഷന്‍ നേടി. കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തിയറ്ററുകളിലെത്തിയ ഒരു ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും മികച്ച സ്വീകാര്യതയാണ് ലവ് സ്റ്റോറിയുടേത്. വിദേശത്തും ചിത്രത്തിനു കിടിലന്‍ പ്രതികരണമാണ് ലഭിക്കുന്നത്.

ശേഖര്‍ കമൂല സംവിധാനം ചെയ്ത ചിത്രത്തില്‍ ദേവയാനി, രാജ് കനകല, ഈശ്വരി റാവു എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അഭിനയിക്കുന്നു. 32 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here