സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടി  മുംബൈ മലയാളി

സിവിൽ സർവീസ് പരീക്ഷയിൽ പതിന്നാലാം റാങ്കുകാരിയായി മുംബൈ മലയാളി. ദഹിസറിലെ കാന്താപാഡയിൽ താമസിക്കുന്ന കരിഷ്മാ നായരാണ് ഉന്നത വിജയം കരസ്ഥമാക്കിയത്. രണ്ടാംതവണയെഴുതിയ പരീക്ഷയിലാണ് ഈ വിജയം നേടിയെടുത്തത്. പാലക്കാട് പുത്തൂർ അമ്പലത്തിന് സമീപത്താണ് വീട്.

കരിഷ്മ ജനിച്ചതും വളർന്നതും മുംബൈയിലാണ്. അച്ഛൻ പി.വി. നന്ദകുമാരൻ ആക്സിസ് ബാങ്കിലാണ് സേവനമനുഷ്ഠിക്കുന്നത്. ആക്സിസ് ബാങ്കിലെ ഡപ്യൂട്ടി വൈസ് പ്രസിഡന്റാണ്.  അമ്മ ഗീതാ നന്ദകുമാരൻ സ്പെഷ്യൽ എജ്യുക്കേറ്ററാണ്.

ഉമംഗ് സ്പെഷ്യൽ സ്കൂളിലാണ് അധ്യാപികയായി സേവനമനുഷ്ഠിക്കുന്നത്.  കരിഷ്മയുടെ ചേച്ചി കാർത്തിക അമേരിക്കയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel