ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് സമയബന്ധിതമായി പൂർത്തീകരിക്കണം: നിര്‍ദേശം നല്‍കി മന്ത്രി മുഹമ്മദ് റിയാസ് 

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് ഡിസംബർ 2022 30 ന് മുൻപ് പൂർത്തീകരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് . റോഡ്  സമയബന്ധിതമായി നിർമാണം പൂർത്തീകരിക്കണം. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത ട്രാഫിക് സംവിധാനങ്ങൾ ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദ്ദേശം നൽകി. റോഡ് നിർമ്മാണ പുരോഗതി വിലയിരുത്താൻ ആലപ്പുഴ ഡെപ്യൂട്ടി കളക്ടർ ചുമതല നൽകി.

നോഡൽ ഓഫീസറായി 30 മാസംകൊണ്ട് നിർമാണം പൂർത്തീകരിക്കണം എന്നായിരുന്നു ആദ്യം കരാർ. ഇനി 15 മാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കണം എന്നുള്ളതാണ് മന്ത്രി നൽകിയിരിക്കുന്ന നിർദ്ദേശം.

649 കോടി രൂപ മുടക്കിയാണ് 5 എലിവേറ്റഡ് ഹൈവേ അടക്കം ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നവീകരണം നടന്നുവരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here