‘കൂടെ പാടുന്നവരെ ടെന്‍ഷന്‍ ഫ്രീ ആക്കാന്‍ ബാലു സര്‍ ശ്രമിക്കാറുണ്ട്’; എസ്പിബിയുടെ ഓര്‍മകളില്‍ ഗായിക കെ എസ് ചിത്ര

മഹാഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ പാട്ടുവേദികളുടെ ഓര്‍മ പങ്കുവച്ച് സിനിമയിലെപ്പോലെ നിരവധി വേദികളിലും എസ്.പി.ബിക്കൊപ്പം എണ്ണമറ്റ ഗാനങ്ങള്‍ ആലപിച്ച ഗായിക കെ എസ് ചിത്ര. മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ വിവിധ ഭാഷകളില്‍ എസ്പിബിക്കൊപ്പം നിരവധി ഗാനങ്ങള്‍ ചിത്ര ആലപിച്ചിട്ടുണ്ട്. എസ്പിബിയുടെ ഒട്ടനവധി ഗാനമേളകളിലും നിത്യസാന്നിധ്യമായിരുന്നു ചിത്ര. അദ്ദേഹത്തോടൊപ്പമുള്ള ഓര്‍മകള്‍ കൈരളി ന്യൂസിനോട് പങ്കുവെയ്ക്കുകയായിരുന്നു ചിത്ര

‘ദാസേട്ടനും ബാലു സാറും വളരെ സിംപിളായിട്ടുള്ള ആളുകളാണ്, രണ്ടു പേരും തമാശയും കളിയും ചിരിയുമൊക്കെയായിട്ടുള്ള സ്വഭാവമുള്ളവര്‍ തന്നെയാണ് പക്ഷെ ദാസേട്ടന്‍ പാട്ടു പാടാന്‍ തുടങ്ങിയാല്‍ സീരിയസാകും, ബാലു സര്‍ കൂടെ പാടുന്നവരെ ടെന്‍ഷനില്ലാതാക്കാന്‍ ശ്രമിക്കാറുണ്ട്. റിക്കോര്‍ഡിംഗ് സമയത്തും കൂടെ പാടുമ്പോള്‍ നല്ല സപ്പോര്‍ട്ടും തരാറുണ്ട്’.

ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാതെ ഇന്ത്യന്‍ ചലച്ചിത്രഗാന രംഗത്തെ വിഖ്യാത ഗായകരില്‍ ഒരാളായി തീരാന്‍ കഴിഞ്ഞതായിരുന്നു എസ്.പി.ബിയുടെ സവിശേഷത. ഗായകന്‍ എന്നതിനുപുറമെ സംഗീത സംവിധായകനും അഭിനേതാവും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായി നിറഞ്ഞുനിന്നതായിരുന്നു ആ കലാജീവിതം. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലുമായി 40,000ല്‍ അധികം പാട്ടുപാടി റെക്കോഡിട്ട അദ്ദേഹത്തിന് മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം ആറു തവണ ലഭിച്ചിട്ടുണ്ട്. കെ.ജെ. യേശുദാസിനുശേഷം ഈ അവാര്‍ഡ് ഏറ്റവുമധികം തവണ ലഭിച്ചത് അദ്ദേഹത്തിനാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here