ഊരാളുങ്കൽ സഹകരണ സൊസൈറ്റിയെയും കോഴിക്കോട് സഹകരണ ആശുപത്രിയെയും പ്രശംസിച്ച് അമിത് ഷാ

 ഊരാളുങ്കൽ ലേബർ കോൺട്രാക്​റ്റ്​ സൊസൈറ്റിയേയും കോഴിക്കോട്​ സഹകരണ ആശുപത്രിയേയും പ്രശംസിച്ച്​ ആഭ്യന്തര മന്ത്രി അമിത്​ ഷാ. ദേശീയ കോ ഓപ്പറേറ്റീവ്​ കോൺഗ്രസിലാണ്​ അമിത്​ ഷായുടെ പരാമർശം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മികച്ച സഹകരണ സംഘങ്ങളെ പരാമർശിക്കുന്നവേളയിലാണ്​ അമിത്​ ഷാ ഊരാളുങ്കൽ സൊസൈറ്റി, കോഴിക്കോട്​ ജില്ലാ ആശുപത്രി എന്നിവയെ പ്രശംസിച്ചത്​​.

സഹകരണമന്ത്രാലയവുമായി ബന്ധപ്പെട്ട്​ സംസ്ഥാനങ്ങളുമായി ഏറ്റുമുട്ടലിനില്ലെന്നും അമിത് ഷാ​ പറഞ്ഞു. സംസ്ഥാനാന്തര സഹകരണ സംഘങ്ങളെ നിയമം മൂലം നിയന്ത്രിക്കും. സഹകരണ നയം ഉടൻ കൊണ്ട് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News