ദൃശ്യം 2 ന്റെ ഹിന്ദി റീമേക്കില്‍ വീണ്ടും ട്വിസ്റ്റ്..?

മലയാളത്തില്‍ തീയേറ്ററുകളെ ഇളക്കിമറിച്ച ദൃശ്യം രണ്ടിന്റെ ഹിന്ദി റീമേക്ക് ഉടന്‍ ചിത്രീകരണം ആരംഭിക്കുന്നു. ഡിസംബറില്‍ ചിത്രീകരണം തുടങ്ങുമെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. ദൃശ്യം ഹിന്ദിയുടെ നിര്‍മാതാക്കളില്‍ ഒരാളായ അഭിഷേക് പതക് ആണ് ദൃശ്യം രണ്ടാം ഭാഗത്തിന്റെ സംവിധായകന്‍.

ആദ്യ ഭാഗം ഒരുക്കിയ നിഷികാന്ത് കാമത്തിന്റെ അപ്രതീക്ഷിത വേര്‍പാട് കഴിഞ്ഞ വര്‍ഷമായിരുന്നു. തുടര്‍ന്നാണ് അഭിഷേക് തന്നെ ചിത്രം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചത്.

അജയ് ദേവ്ഗണ്‍, ശ്രീയ ശരണ്‍, തബു തുടങ്ങിയവരൊക്കെ രണ്ടാം ഭാഗത്തില്‍ മാറ്റമില്ലാതെ ഉണ്ടാകും. മറ്റ് അഭിനേതാക്കളുടെ കാര്യത്തില്‍ ഔദ്യോഗിക തീരുമാനങ്ങള്‍ വന്നിട്ടില്ല.

മെയ്‌ഡേ, മൈദാന്‍, താങ്ക് ഗോഡ് എന്നീ സിനിമകളും ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ വെബ് സിരീസ് ആയ ‘രുദ്ര’യുടെയും തിരക്കിലാണ് അജയ് ദേവ്ഗണ്‍ ഇപ്പോള്‍. ഈ ചിത്രങ്ങല്‍ പൂര്‍ത്തിയാക്കിയതിനു ശേഷം ഡിസംബര്‍ രണ്ടാം പകുതിയോടെ അജയ് ദൃശ്യം 2 ല്‍ ജോയിന്‍ ചെയ്യും. ജോര്‍ജ്കുട്ടി ഹിന്ദിയിലെത്തിയപ്പോള്‍ വിജയ് സാല്‍ഗോന്‍കര്‍ എന്നായിരുന്നു പേര്. മീന അവതരിപ്പിച്ച റാണി എന്ന കഥാപാത്രം ഹിന്ദിയില്‍ നന്ദിനി സാല്‍ഗോന്‍കര്‍ ആയി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News