കെ റെയിൽ അട്ടിമറിക്കാൻ യു ഡി എഫ് ശ്രമം; എ വിജയരാഘവൻ

കെ റെയിൽ അട്ടിമറിക്കാൻ യു ഡി എഫ് ശ്രമിക്കുന്നുവെന്ന് എ വിജയരാഘവൻ. അതിവേഗ പുരോഗതി ഇല്ലാതാക്കാൻ ശ്രമിക്കുന്നതിനൊപ്പം കേരളത്തിന്റെ വികസനത്തെ യു ഡി എഫ് ഭയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കെ റെയിൽ അതിവേഗ റെയിൽപാത പരിസ്ഥിതിയ്ക്ക്‌ വൻ ദോഷം ചെയ്യുമെന്നാണ്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ വാദം. പദ്ധതി സംസ്ഥാനത്തിന്‌ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും മറ്റുമാണ്‌ യുഡിഎഫ്‌ ഉപസമിതിയുടെ കണ്ടെത്തൽ.

എന്നാൽ സ്ഥലം കണ്ടെത്തിയാൽ അല്ലേ സാമൂഹിക ആഘാത പഠനം നടത്താൻ കഴിയൂവെന്ന് വിജയരാഘവൻ പറഞ്ഞു. എല്ലാ രീതിയിലും ജനങ്ങളുടെ കൂടെ നിന്ന് ആണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയ പാതയ്ക്ക് സ്ഥലം എടുക്കുമ്പോൾ നൽകുന്നതിലും അധികം തുക കെ. റെയിലിന് വേണ്ടി ഭൂമി ഏറ്റെടുക്കുമ്പോൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. അത് കണ്ടെത്തിയാൽ സാമൂഹിക ആഘാത പഠനം നടത്തും. കെ. റെയിൽ കാലഘട്ടത്തിൻ്റെ ആവശ്യമെന്നും അദ്ദേഹം ഊന്നിപറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here