സസ്‌പെന്‍സ് നിറച്ച് ഭ്രമത്തിന്റെ ടീസര്‍ പുറത്ത്

പൃഥ്വിരാജ് നായകനായെത്തുന്ന സസ്‌പെന്‍സ് ത്രില്ലര്‍ ഭ്രമത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ആയുഷ്മാന്‍ ഖുരാന, തബു, രാധികാ ആപ്‌തേ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ശ്രീരാം രാഘവന്‍ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ‘അന്ധാധുന്‍’ എന്ന സിനിമയുടെ മലയാളം റീമേക്കാണ് ഭ്രമം.

ചിത്രത്തില്‍ പൃഥ്വിരാജ് ആയുഷ്മാന്‍ ഖുറാനയുടെ വേഷമാണ് അവതരിപ്പിക്കുന്നത്. ഛായാഗ്രാഹകന്‍ കൂടിയായ രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ്, റാഷി ഖന്ന, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ഹിന്ദിയിലെ തബു അവതരിപ്പിച്ച സിമി സിന്‍ഹയുടെ വേഷത്തില്‍ മംമ്തയും രാധിക ആപ്‌തെയ്ക്ക് പകരം റാഷിയും എത്തുന്നു. ചിത്രം ഒക്ടോബര്‍ 7ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും.

ഭ്രമത്തിലെ ‘മുന്തിരിപ്പൂവോ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയുരുന്നു.
പൃഥ്വിരാജും റാഷി ഖന്നയും അഭിനയിച്ച ഗാനം പാടിയിരിക്കുന്നത് ചിത്രത്തിന്റെ സംഗീത സംവിധായകന്‍ കൂടിയായ ജെയ്ക്‌സ് ബിജോയാണ്.

എ.പി ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. തിരക്കഥ,സംഭാഷണം ശരത് ബാലന്‍. ലൈന്‍ പ്രൊഡ്യൂസര്‍-ബാദുഷ എന്‍ എം, എഡിറ്റിംഗ്- ശ്രീകര്‍ പ്രസാദ്, സംഗീത സംവിധാനം- ജേക്സ് ബിജോയ്. കുരുതിക്കു ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഭ്രമം.

അന്ധാദുന്‍ തെലുങ്ക് റീമേക്ക് മസ്റ്റീരിയോ ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്തിരുന്നു. നിഥിന്‍, തമന്ന, നഭ എന്നിവരായിരുന്നു അഭിനേതാക്കള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel