ഫ്രിഡ്ജ് ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ എട്ടിന്‍റെ പണി കിട്ടും

എല്ലാവരുടെയും വീട്ടില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഫ്രിഡ്ജ്. ഭക്ഷണസാധനങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനും പണം ലാഭിക്കാനും ഫ്രിഡ്ജ് നമ്മെ സഹായിക്കുന്നു. വന്നു വന്ന് വീട്ടിലെ ഒരംഗമായി ഫ്രിഡ്ജ് മാറിക്കഴിഞ്ഞു. എന്നാല്‍, ഫ്രിഡ്ജ് ഉപയോഗിക്കുമമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ആരോഗ്യത്തെ തന്നെ ഏറെ ബാധിക്കുന്ന ഒന്നായി അത് മാറും.

ഒപ്പം വൈദ്യുതി ബില്ല് ഞെട്ടിക്കുന്ന രീതിയില്‍ വര്‍ധിക്കാന്‍ ഫ്രിഡ്ജിന്റെ അധിക ഉപയോഗം കാരണമാകും. ഫ്രിഡ്ജ് ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആരോഗ്യപരമായ അസുഖങ്ങളെയും ധനനഷ്ടത്തെയും ചെറുക്കാം.

  • പച്ചക്കറികള്‍ ഫ്രിഡ്ജിന്റെ ഏറ്റവും താഴത്തെ തട്ടിലാണ് വയ്ക്കേണ്ടത്. എന്നാല്‍ ചീസ്, തൈര്, വെണ്ണ, പാല്‍ എന്നിവ മുകളിലത്തെ തട്ടിലാണ് വയ്ക്കേണ്ടത്. കൂടാതെ ചില്ലുകുപ്പികള്‍ ഫ്രീസറില്‍ വച്ചാല്‍ പൊട്ടാന്‍ സാധ്യതയുണ്ട്. ഫ്രീസറിന്റെ തൊട്ടുതാഴെ മുട്ടകള്‍ സൂക്ഷിക്കാനും പാടില്ല.

  • ഫ്രിഡ്ജിനുള്ളിലെ സാധനങ്ങള്‍ കൃത്യമായി എവിടെയാണുള്ളതെന്ന് മനസ്സിലാക്കിയാല്‍ ഭക്ഷണം കഴിക്കുന്ന സമയം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനൊപ്പം ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുകയും ചെയ്യാം.

  • ഫ്രിഡ്ജിനുള്ളിലുള്ള സാധനങ്ങള്‍ പല ഗ്രൂപ്പുകളായി തിരിച്ച് അവയെ സുതാര്യമായ പാത്രങ്ങളിലേക്ക് മാറ്റുകയാണ് ആദ്യം വേണ്ടത്. ഇത് സാധനങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ സഹായിക്കുന്നു.

  • ഏളുപ്പം കേടാകാന്‍ സാധ്യതയുള്ള പാലുപോലുള്ള ഉത്പന്നങ്ങള്‍ ഫ്രിഡ്ജിന്റെ ഡോറിലോ അല്ലെങ്കില്‍ ഉള്ളില്‍ മുകളിലോ വെക്കരുത്. പകരം നന്നായി തണുപ്പുകിട്ടുന്ന താഴെത്തെ തട്ടില്‍ പുറകിലായി വേണം ഇവ വെക്കാന്‍. മുട്ട അതിനുവേണ്ടി പ്രത്യേകം തയ്യാറാക്കിയ അറയില്‍ വേണം വെക്കാന്‍.

  • ഫ്രിഡ്ജിന്റെ വാതില്‍ ഭദ്രമായി അടഞ്ഞിരിക്കണം. ഇതിനായി വാതിലിലുള്ള റബ്ബര്‍ ബീഡിങ് കാലാകാലം പരിശോധിച്ച് പഴക്കം ചെന്നതാണെങ്കില്‍ മാറ്റുക.

  • ആഹാരസാധനങ്ങള്‍ ചൂടാറിയതിനു ശേഷം മാത്രം ഫ്രിഡ്ജില്‍ വയ്ക്കുക. എടുത്തു കഴിഞ്ഞാല്‍ തണുപ്പു മാറിയതിനു ശേഷം മാത്രം ചൂടാക്കുക.

  • കൂടെകൂടെ ഫ്രിഡ്ജ് തുറക്കുന്നത് ഊര്‍ജ്ജനഷ്ടമുണ്ടാക്കും.

  • വീട്ടില്‍ ചെറിയ കുട്ടികളുണ്ടെങ്കില്‍ അവരുടെ സ്നാക്സുകള്‍ അവര്‍ക്ക് എളുപ്പം കാണാവുന്ന, എടുക്കാന്‍ പറ്റുന്ന സ്ഥലത്ത് വെക്കുക. ഒന്നിലധികം കുട്ടികളുണ്ടെങ്കില്‍ അവരുടെ സ്നാക്സുകള്‍ എല്ലാം ഒരു പാത്രത്തിലാക്കി വെക്കാം.

  • ഫ്രിഡ്ജിനകത്ത് സൂക്ഷിക്കാനുള്ള സാധനങ്ങള്‍ തീരെ കുറവാണെങ്കില്‍ വെള്ളം നിറച്ച കുറേ ബോട്ടിലുകള്‍ വയ്ക്കുന്നത് വാതില്‍ തുറക്കുന്ന സമയത്ത് അകത്തെ തണുപ്പ് പെട്ടെന്ന് നഷ്ടപ്പെടാതെ നിലനിര്‍ത്താന്‍ സഹായിക്കും.

  • ഫ്രീസറില്‍ നിന്നെടുത്ത ആഹാര സാധനങ്ങള്‍ ഫ്രിജിനകത്തെ താഴെതട്ടില്‍ വച്ച് തണുപ്പ് കുറഞ്ഞതിനു ശേഷം മാത്രം പുറത്തെടുക്കുക.

  • ഒരു സാധനം ഉപയോഗിച്ച് തീരുന്നതിനു മുമ്പ് അതിന്റെ തന്നെ പുതിയ പാക്കറ്റ് വാങ്ങുന്നുണ്ടെങ്കില്‍ പഴയ പാക്കറ്റ് ആദ്യം എടുത്തുവെക്കണം. അല്ലെങ്കില്‍ അത് ഉപയോഗിക്കാന്‍ മറന്നുപോകുകയും പാഴാകുകയും ചെയ്യും.

  • മത്സ്യം, മാംസം എന്നിവ ഫ്രീസറിനുള്ളിലോ അവയ്ക്കു പ്രത്യേകമായി തയ്യാറാക്കിയ അറയിലോ വെക്കാം. ഇവ അധികദിവസം ഫ്രിഡ്ജില്‍ സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്.

  • കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here