മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ തെറിച്ചുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പാലായില്‍ മകനൊപ്പം സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ ബൈക്കില്‍ നിന്നു തെറിച്ചുവീണ് മരിച്ചു. കണ്ണാടിയുറുമ്പ് ചാമക്കാലയില്‍ സോമന്‍ നായരുടെ ഭാര്യ രാധാമണിയാണ് (54) മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെ കണ്ണാടിയുറുമ്പ് പഴയകൊട്ടാരം റോഡിലായിരുന്നു അപകടം. ജോലിയ്ക്ക് പോകാനായി മകനൊപ്പം സഞ്ചരിക്കുമ്പോഴാണ് അപകടം.

ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മഴ പെയ്ത് കിടന്ന റോഡില്‍ തെന്നുകയും, പിന്‍ സീറ്റിലിരുന്ന രാധാമണി റോഡില്‍ തെറിച്ചു വീഴുകയായിരുന്നു.തലയ്ക്ക് ഏറ്റ ക്ഷതമേറ്റാണ് മരണകാരണം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാഹനം ഓടിച്ചിരുന്ന മകന്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.മക്കള്‍ : അഞ്ജന എസ് നായര്‍, അനന്തു എസ് നായര്‍, അഭിജിത്ത് എസ് നായര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News