അധികാരത്തിന്റെ സുഖശീതളിമയില്‍ ചിലർ ധാര്‍മ്മിക ബോധം മറക്കുന്നു; കെ സുരേന്ദ്രനെതിരെ ഒളിയമ്പുമായി എം ടി രമേശ്‌

ബിജെപി നേതൃത്വത്തിനെതിരെ ഒളിയമ്പുമായി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്‌. അധികാരത്തിന്റെ സുഖശീതളിമയിൽ സംഘടനയിൽ പ്രവർത്തിക്കുന്നവർ ധാർമ്മിക ബോധം മറക്കുന്നുവെന്നും അത് തിരിച്ചെടുക്കാൻ ദീനദയാൽജിയുടെ ഓർമ്മകൾക്ക് സാധിക്കുമെന്നും രമേശ്‌ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. ദീൻ ദയാൽ ഉപാദ്ധ്യായുടെ ജന്മദിന അനുസ്‌മരണ കുറിപ്പിലാണ്‌ രമേശിന്റെ ഒളിയമ്പ്‌.

“തന്നെ നിയോഗിച്ച പ്രവർത്തനങ്ങളിലെല്ലാം ഭൗതിക നേട്ടങ്ങളോ സ്വകാര്യ ലാഭങ്ങളോ കാംശിക്കാതെ അദ്ദേഹം പ്രവർത്തിച്ചു, അധികാരത്തിൻ്റെ സുഖശീതളിമയിൽ സംഘടനയിൽ പ്രവർത്തിക്കുന്നവർ മറന്നു പോകുന്ന ധാർമ്മിക ബോധം തിരിച്ചെടുക്കാൻ ദീനദയാൽജിയുടെ ഓർമ്മകൾക്ക് സാധിക്കും.സംഘടനയും അതിൻ്റെ ആദർശവും മറ്റെന്തിനെക്കാളും മുറുകെ പിടിക്കാൻ നാം ബാധ്യസ്ഥരാണ് താനും.’ – രമേശ്‌ കുറിപ്പിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News