ആരാധകരുടെ അര്‍ജുന്‍ റെഡ്ഡിയുടെ പുതിയ ബിസിനസ് കണ്ടോ?

അര്‍ജുന്‍ റെഡ്ഡി എന്ന ഒറ്റ ചിത്രം കൊണ്ട് സിനിമാ ആരാധകരുടെ ഹൃദയത്തിലിടം നേടിയ നടനാണ് വിജയ് ദേവരകൊണ്ട. സിനിമ കൊണ്ട് ശ്രദ്ധേയനായ വിജയ് ദേവരകൊണ്ട തന്റെ തുടര്‍ന്നുള്ള ജീവിതത്തിലും സിനിമ തന്നെ ബിസിനസായി തെരഞ്ഞടുത്തിരിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. തെലങ്കാനയിലെ മഹ്ബൂബ്‌നഗറില്‍ മള്‍ട്ടിപ്ലക്‌സ് തീയേറ്റര്‍ കോംപ്ലക്‌സിന് താരം തുടക്കമിട്ടിരിക്കുകയാണ്.

ഏഷ്യന്‍ വിജയ് ദേവരകൊണ്ട സിനിമാസ് (എവിഡി) എന്ന് പേരിട്ടിരിക്കുന്ന മള്‍ട്ടിപ്ലക്‌സ് തീയേറ്ററില്‍ സായ് പല്ലവിയും നാഗചൈതന്യയും പ്രധാന വേഷത്തിലെത്തുന്ന ലവ് സ്റ്റോറിയാണ് ആദ്യം പ്രദര്‍ശിപ്പിക്കുന്ന ചിത്രം.

തന്റെ അമ്മയ്ക്ക് പിറന്നാള്‍ ദിനസമ്മാനമായാണ് ഈ തീയേറ്റര്‍ നിര്‍മ്മിച്ചതെന്ന് വിജയ് പറയുന്നു. തന്റെ മാതാപിതാക്കളുടെ ജന്മസ്ഥലമാണ് മഹ്ബൂബ് നഗറെന്നും അവിടെയുള്ളവര്‍ക്കുള്ള പ്രത്യേക സമ്മാനമാണിതെന്നും വിജയ് വ്യക്തമാക്കുന്നു. ലിഗര്‍ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഗോവയില്‍ ആയതിനാല്‍ തീയേറ്ററിന്റെ ഉദ്ഘാടന ചടങ്ങുകളില്‍ വിജയ്ക്ക് പങ്കെടുക്കാനാവില്ല. ഏഷ്യന്‍ സിനിമാസിന്റെ പങ്കാളിത്തത്തോടെയാണ് വിജയ് ഈ തീയേറ്റര്‍ നിര്‍മിച്ചത്.

നേരത്തെ റൗഡി വെയര്‍ എന്ന ബ്രാന്‍ഡില്‍ വസ്ത്രവ്യാപാര രംഗത്ത് വിജയ് ശ്രദ്ധയാകര്‍ഷിച്ച് കഴിഞ്ഞിരുന്നു. അര്‍ജുന്‍ റെഡ്ഡി എന്ന ഒറ്റ ചിത്രം കൊണ്ട് തെന്നിന്ത്യയാകെ ജനപ്രീതിയാര്‍ജിച്ച നടനാണ് വിജയ് ദേവരകൊണ്ട. ക്രാന്തി മഹാദേവ് സംവിധാനം ചെയ്ത വേള്‍ഡ് ഫെയ്മസ് ലവ്വറാണ് വിജയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News