ചിറയിൻകീഴിൽ വീണ്ടും വൻ ലഹരി മരുന്ന് വേട്ട; അഞ്ച് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം ചിറയിൻകീഴിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട. നിരോധിത സിന്തറ്റിക് ഡ്രഗ്സ് ആയ എംഡിഎംഎയും കഞ്ചാവുമായി അഞ്ച് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര മാർക്കറ്റിൽ ലക്ഷങ്ങൾ വിലവരുന്ന 62 ഗ്രാം എംഡിഎംഎയും രണ്ട് കിലോയിലധികം കഞ്ചാവുമായാണ് അഞ്ചംഗ സംഘം പിടിയിലായത്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരം റൂറൽ പൊലീസ് നടത്തിയ പരിശോധനയിലാണ് നിരോധിത ലഹരി വസ്തുവായ 62 ഗ്രാം എംഡിഎംഎയും ,കഞ്ചാവുമായി അഞ്ച് യുവാക്കള്‍  പിടിയിലായത്. ചിറയിൻകീഴ് , കിഴുവിലം സ്വദേശികളായ സജീവ് മുന്ന , മുബാറക് , നിയാസ്സ് ഗോകുൽ വെട്ടുകാട് അഖിൽ ഫെർണാണ്ടസ് എന്നിവരാണ് പിടിയിൽ ആയത്. ഇവർ ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു.

അന്താരാഷ്ട്ര മാർക്കറ്റിൽ ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടികൂടിയത്. വധശ്രമം അടക്കമുള്ള ക്രിമിനൽ കേസുകളിലെയും , കഞ്ചാവ് കടത്ത് കേസുകളിലേയും പ്രതികളാണ് ഇപ്പോൾ പിടിയിലായവർ. ഇവർ കഴിഞ്ഞ ആറ് മാസമായി ജില്ലാ ലഹരി വിരുദ്ധ സേനയുടെ നിരീക്ഷണത്തിൽ ആയിരുന്നു. ഇതിന് മുമ്പും നിരവധി തവണ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ലഹരി വസ്തുക്കൾ കേരളത്തിൽ എത്തിച്ചിട്ടുണ്ടെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചു.

ഉപരി പഠനത്തിനും , ജോലിക്കുമെന്ന പേരിൽ ബാംഗ്ലൂരിൽ താമസമാക്കിയ ചിലരുടെ സഹായത്തോടെയാണ് ലഹരിമാഫിയ കേരളത്തിലേക്ക് ഇത്തരം ലഹരി വസ്തുക്കൾ എത്തിച്ച് കൊണ്ടിരിക്കുന്നത്. ഇവരെ കുറിച്ചുള്ള വിവരങ്ങളും പോലീസ് ശേഖരിച്ച് തുടങ്ങിയിട്ടുണ്ട് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News