മുട്ടോളം മുടി വേണോ? ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ..

മുടി കൊഴിച്ചില്‍ എല്ലാവരും നേരിടുന്ന പ്രശ്‌നമാണ്. ജോലിത്തിരക്കിനിടെ മുടി വേണ്ട വിധം പരിപാലിക്കാന്‍ പലര്‍ക്കും കഴിയാതെ പോകാറുമുണ്ട്. പല പാക്കുകളും ഓയിലുകളുമെല്ലാം നാം വലിയ വില കൊടുത്ത് വാങ്ങാറുണ്ട്. എന്നാല്‍, വീട്ടില്‍ തന്നെ ഉള്ള ചില വസ്തുക്കള്‍കൊണ്ട് മുടി നമുക്ക് പരിപാലിക്കാനാകും. ഇതാ ചില ടിപ്‌സ്..

മുടിയ്ക്ക് ഏറ്റവും ഉത്തമമായ ഒന്നാണ് സവാള. സവാള നീര് തലയില്‍ പുരട്ടുന്നത് മുടിയെ കൂടുതല്‍ കരുതുള്ളതാക്കുന്നു. ഇതില്‍ അടങ്ങിയിട്ടുള്ള സള്‍ഫറാണ് മുടി വളര്‍ച്ചയെ സഹായിക്കുന്നതെന്ന് പഠനങ്ങള്‍ പറയുന്നു.

കറിവേപ്പില നീരും അല്‍പം തൈരും ചേര്‍ത്ത് പേസ്റ്റാക്കുക. ഈ പാക്ക് തലയില്‍ പുരട്ടുക. ഇത് മുടിയുടെ ഘടനയും വളര്‍ച്ചയും മെച്ചപ്പെടുത്തുന്നു.

രണ്ട് ടീസ്പൂണ്‍ എള്ളെണ്ണയില്‍ ഒരു മുട്ടയുടെ വെള്ള ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് മുടിയ്ക്ക് തിളക്കം കിട്ടാന്‍ സഹായിക്കുന്നു.

വെളിച്ചെണ്ണയില്‍ കറിവേപ്പില ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് മുടികൊഴിച്ചില്‍ അകറ്റാനും മുടി ആരോഗ്യത്തോടെ വളരാനും സഹായിക്കുന്നു.

ഉലുവയില്‍ ഉയര്‍ന്ന പ്രോട്ടീനും നിക്കോട്ടിനിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചിലും താരനും പ്രതിരോധിക്കും. കൂടാതെ മുടി വരള്‍ച്ച, കഷണ്ടി, മുടി കൊഴിച്ചില്‍ തുടങ്ങിയ തലയോട്ടിയിലെ വിവിധ പ്രശ്‌നങ്ങള്‍ക്ക് മികച്ചൊരു പരിഹാരമാണിത്.

ആദ്യം ഉലുവ നന്നായി കുതിര്‍ക്കുക. ശേഷം ഇത് നല്ല പോലെ അരച്ചു പേസ്റ്റാക്കണം. ഇതില്‍ അല്‍പം ചെറുനാരങ്ങാനീര് ചേര്‍ത്തു മുടിയില്‍ പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. ഇങ്ങനെ ചെയ്യുന്നത് മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുമെന്നു മാത്രമല്ല, മുടിക്ക് തിളക്കം ലഭിക്കാനും ഏറെ സഹായകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News