അഡ്വ. പി സതീദേവി വനിതാ കമ്മീഷൻ അധ്യക്ഷ

അഡ്വ. പി സതീദേവിയെ സംസ്‌ഥാന വനിതാ കമ്മീഷൻ അധ്യക്ഷയായി നിയമിച്ചു. ഒക്ടോബർ ഒന്നിന് ചുമതലയേൽക്കും. സിപിഐ എം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമാണ്‌. 2004 ൽ വടകര പാർലമെന്റ്‌ മണ്ഡലത്തിൽനിന്ന്‌ ലോക്‌സഭയിലേക്ക്‌ വിജയിച്ചിട്ടുണ്ട്‌.

രണ്ട്‌ പതിറ്റാണ്ട്‌ കോഴിക്കോട്ട്‌ അഭിഭാഷകയായി പ്രവർത്തിച്ച പി സതീദേവി വിദ്യാർഥി – യുവജന പ്രസ്ഥാനത്തിലൂടെയാണ്‌ പൊതുപ്രവർത്തനത്തിൽ സജീവമായത്‌. സിപിഐ എം കോഴിക്കോട്‌ മുൻ ജില്ലാ സെക്രട്ടറി പരേതനായ എം ദാസന്റെ ഭാര്യയാണ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News