നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍: ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍. ഹോട്ടലില്‍ ഇരുന്ന് ഇനി മുതല്‍ ഭക്ഷണം കഴിക്കാം. ബാറുകളിലും ഇരുന്ന് മദ്യപിക്കാനും കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. എന്നാല്‍, ഹോട്ടലുകളിലും ബാറുകളിലും എ സി അനുവദിക്കില്ല.

തൊഴിലാളികള്‍ രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധമായും എടുക്കണം. സിറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രമേ കസേര ഇടാന്‍ അനുമതിയുള്ളൂ. നീന്തല്‍കുളം, ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവ തുറക്കും.18 വയസില്‍ താഴെയുള്ളവര്‍ക്ക് പ്രത്യേക നിബന്ധനയില്ലെന്നും
മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ കുറവുണ്ടെന്നും പുതിയ കേസുകള്‍ 5 % കുറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
57.6% കൊവിഡ് മരണവും വാക്‌സില്‍ എടുക്കാത്തത് മൂലമാണ്. 91% ആളുകള്‍ക്ക് ആദ്യ ഡോസ് വാക്‌സില്‍ നല്‍കി. കഴിഞ്ഞ ആഴ്ച്ച അപേക്ഷിച്ച് ഈ ആഴ്ച്ച രോഗബാധ കുറഞ്ഞു. മൂന്നര കോടി വാക്‌സിന്‍ ഇതുവരെ നല്‍കി. 22 ലക്ഷം പേര്‍ മാത്രമാണ് ഇനി വാക്‌സിന്‍ എടുക്കാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News