കെ റെയിൽ; അനാവശ്യമായ എതിർപ്പിന്‍റെ പേരിൽ പുറകോട്ട് പോകില്ല: മുഖ്യമന്ത്രി 

കെ റെയില്‍ പദ്ധതിയില്‍ കോണ്‍ഗ്രസിന്‍റെ നിലപാടിനെതിരെ മുഖ്യമന്ത്രി. കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന അനാവശ്യമായ എതിർപ്പിന്‍റെ പേരിൽ പുറകോട്ട് പോകില്ലെന്നും  മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഏത് പദ്ധതി വന്നാലും എതിർക്കാൻ ചിലരുണ്ടാകുന്നു. യുഡിഎഫ് എന്ത് കൊണ്ട് ഇങ്ങനെ നിലപാട് എടുത്തു എന്ന് മനസിലാകുന്നില്ല. പദ്ധതിയെ എതിർക്കുന്നത് നാടിൻ്റെ ഭാവിക്ക് നല്ലതല്ല.  എതിർപ്പ് നാടിന് ഗുണകരമല്ല. യുഡിഎഫ് എതിർപ്പ് പിൻവലിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അനാവശ്യമായ എതിർപ്പിന്‍റെ പേരിൽ പുറകോട്ട് പോകില്ല. വളരെ കുറച്ച് സ്ഥലം മാത്രം മതി പദ്ധതിക്ക്. നല്ല നഷ്ടപരിഹാരം നൽകും. കൃത്യമായ പുനരധിവാസ പദ്ധതി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News