കോവിൻ പോർട്ടൽ പരിഷ്കരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം

കോവിൻ പോർട്ടൽ പരിഷ്കരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ഇന്ത്യയുടെ വാക്സിൻ സർട്ടിഫിക്കറ്റിൽ ഇംഗ്ലണ്ട് എതിർപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് തീരുമാനം.

വാക്സിനേഷൻ സർട്ടിഫിക്കേറ്റിൽ ജനന തീയതിയും ഉൾപ്പെടുത്തുമെന്ന് കേന്ദ്രം വ്യക്തമാക്കി .അതേസമയം കൊവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു.

ഇന്ത്യയുടെ വാക്സിൻ സർട്ടിഫിക്കറ്റിൽ ഇംഗ്ലണ്ട് എതിർപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് കോവിന്‍ പോർട്ടൽ പരിഷ്കരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. നേരത്തെ വാക്‌സിൻ സർട്ടിഫിക്കറ്റിൽ , ജനിച്ച വർഷവും വയസ്സും മാത്രമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഇനി മുതൽ വാക്സിൻ സർട്ടിഫിക്കറ്റിൽ  ജനനതീയതിയും ഉൾപ്പെടുത്താനാണ് തീരുമാനം.

വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കായാണ് കോവിൻ പോർട്ടലിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്. അടുത്ത ആഴ്ച്ചയോടെ പുതിയ മാറ്റം പ്രാബല്യത്തിൽ വരും .അതേസമയം രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തി.

കഴിഞ്ഞദിവസത്തെതിലും 5.6% കുറവാണ് പ്രതിദിന കേസുകളിൽ ഉണ്ടായത്. രോഗമുക്തി മുക്തി നിരക്ക് 97.78 ശതമാനമായി. കൊവിഡ് മഹാമാരി  രൂക്ഷമായി ബാധിച്ചിരുന്ന മഹാരാഷ്ട്രയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. അടുത്ത മാസം 22 മുതൽ സംസ്ഥാനത്തെ തിയേറ്ററുകൾ തുറക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here