സുപ്രീംകോടതിയുടെ ഔദ്യോഗിക മെയിലിൽ നിന്ന്‌ മോഡിയുടെ ചിത്രം നീക്കം ചെയ്യാൻ നിർദേശം

സുപ്രീംകോടതിയുടെ ഔദ്യോഗിക ഇ‐മെയിലിൽ നിന്ന്‌ പ്രധാനമന്ത്രിയുടെ ചിത്രവും കേന്ദ്ര സർക്കാർ മുദ്രാവാക്യവും ഒഴിവാക്കാൻ നിർദേശം. ഇ‐മെയിലുകളിൽ ഫൂട്ടറായി ഉൾപ്പെടുത്തിയിരിക്കുന്ന മോഡിയുടെ ചിത്രവും മുദ്രാവാക്യവും ഒഴിവാക്കി പകരം സുപ്രീംകോടതിയുടെ ചിത്രം ഉൾപ്പെടുത്താനാണ്‌ ഇൻഫോർമാറ്റിക്‌സ്‌ സെന്ററിനോട്‌ കോടതി നിർദേശിച്ചത്‌.

‘സബ്‌കാ സാത്ത്‌,സബ്‌കാ വിശ്വാസ്‌’ എന്ന മുദ്രാവാക്യത്തോടൊപ്പമാണ്‌ മോഡിയുടെ ചിത്രവും നൽകിയിരുന്നത്‌. ഇത്‌ നീക്കം ചെയ്യുന്നതിനാണ്‌ സുപ്രീംകോടതിയുടെ ഔദ്യോഗിക മെയിലിന്‌ സാങ്കേതിക പിന്തുണ നൽകുന്ന നാഷണൽ ഇൻഫോർമാറ്റിക്‌സ്‌ സെന്ററിനോട്‌ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്‌.

സുപ്രീംകോടതി അയക്കുന്ന എല്ലാ മെയിലുകളിലും ഈ ചിത്രവും മുദ്രാവാക്യവും ഉൾപ്പെടുമായിരുന്നു. ജുഡീഷ്യറിയുമായി ബന്ധമില്ലാത്ത ചിത്രം മെയിലിനൊപ്പം ഉപയോഗിക്കാനാവില്ലെന്ന്‌ ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നിർദേശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News