കാര്‍ഷിക മേഖലയെ ഗൗരവമായി കണ്ടില്ലെങ്കില്‍ ജനതയുടെ ജീവിതത്തെ ബാധിക്കും; മന്ത്രി പി പ്രസാദ്

കാർഷിക മേഖലയെ ഗൗരവത്തിൽ കണ്ടില്ലെങ്കിൽ ജനതയുടെ ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. കാർഷിക മേഖലയിൽ പുതിയ ഗവേഷണങ്ങളുണ്ടാകണം. അതിന്റെ ഫലം മണ്ണിൽ പ്രതിഫലിക്കണം.

കാർഷിക മേഖലയുടെ വികസനത്തിന് ശാസ്ത്രലോകം അനിവാര്യമാണെന്നും കേരള കാർഷിക സർവകലാശാലയുടെ സുവർണജൂബിലി ഉദ്ഘാടനം ചെയ്തുകൊണ്ട് കൃഷിമന്ത്രി പറഞ്ഞു.
കഴിഞ്ഞ അമ്പത് വർഷത്തിൽ കേരള കാർഷിക സർവകലാശാല ഒരുപാട് മുന്നേറ്റം നടത്തി. അതിനായി പ്രവർത്തിച്ച എല്ലാവരെയും ആദരപൂർവം സ്മരിക്കുന്നു.

കേരളത്തിലെ ഓരോ കർഷകനും കാർഷിക സർവകലാശാല ഒരു ബലമായി നിൽക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കൃഷിക്കാരന്റെ വരുമാനം വർധിപ്പിക്കാൻ കഴിയണം. കൃഷികൊണ്ട് അന്തസ്സാർന്ന ജീവിതം ഉറപ്പാക്കാൻ അവർക്ക് കഴിയണം. ഇതിനുള്ള സാഹചര്യം ഉറപ്പാക്കാൻ കൂട്ടായശ്രമം വേണമെന്നും കൃഷിമന്ത്രി പറഞ്ഞു.

വെള്ളാനിക്കര കാർഷിക സർവകലാശാല സി അച്യുതമേനോൻ ബ്ലോക്ക് സെമിനാർ ഹാളിൽ നടന്ന പരിപാടിയിൽ റവന്യൂമന്ത്രി കെ രാജൻ അധ്യക്ഷനായി. ഒരു ജില്ല ഒരു ഉൽപന്നം – പഠന റിപ്പോർട്ട്, കേരളത്തിലെ സസ്യ ജനിതക സംരക്ഷകർ, അഞ്ച് ദശാബ്ദ കാലത്തെ ഗവേഷണ സംഭാവനകൾ, തോട്ട സുഗന്ധ വിള വകുപ്പിന്റെ അമ്പത് വർഷത്തെ ഗവേഷണ സമാഹാരം, സംയോജിത കൃഷിയെക്കുറിച്ചുള്ള മാന്വൽ, ചെറുധാന്യങ്ങൾ – കൃഷിയും മൂല്യ വർധനവും എന്നീ പുസ്തകങ്ങളും മന്ത്രിമാർ ചേർന്ന് പ്രകാശനം ചെയ്തു.

വാക്സിൻ ചാലഞ്ചിലേക്ക് കേരള കാർഷിക സർവ്വകലാശാല കുടുംബത്തിന്റെ സംഭാവനയായ 25 ലക്ഷം രൂപയുടെ ചെക്ക് ചടങ്ങിൽ കൈമാറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News