കളമശ്ശേരി മണ്ഡലത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ കൈമാറി

കളമശ്ശേരി മണ്ഡലത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കിയതായി വ്യവസായ മന്ത്രി പി.രാജീവ്. കുന്നുകര പഞ്ചായത്തിൽ 29 ഉപകരണങ്ങൾ കൂടിയാണ് നൽകാനുള്ളത്. അടുത്തയാഴ്ചയോടെ അത് പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

കളമശ്ശേരി മണ്ഡലത്തിൽ എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും വിദ്യാലയങ്ങളെയും അനുമോദിക്കുന്ന ആകാശ മിഠായി പരിപാടി കുന്നുകരയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലത്തിൽ ഡിജിറ്റൽ ലൈബ്രറി പദ്ധതി വഴിയാണ് ഡിജിറ്റൽ പഠനോപകരണങ്ങൾ വിതരണം ചെയ്തത്. ഉടമസ്ഥാവകാശം സ്കൂളിനും ഉപയോഗ അവകാശം വിദ്യാർത്ഥികൾക്കും എന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കിയത്. പഠനോപകരണങ്ങൾ ഇല്ലെന്ന് അധ്യാപകർ സാക്ഷ്യപ്പെടുത്തിയ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ കൈമാറിയതായും അദ്ദേഹം പറഞ്ഞു.

കുന്നുകര പഞ്ചായത്തിലെ എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും വിദ്യാലയങ്ങൾക്കും അനുമോദന ട്രോഫികൾ ചടങ്ങിൽ കൈമാറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News