ഹൃദയം എത്തിക്കാൻ എന്തുകൊണ്ട് എയര്‍ ആംബുലന്‍സ് ഉപയോഗിച്ചില്ല; നിരവധി ചോദ്യങ്ങള്‍ക്ക് ആരോഗ്യ മന്ത്രിയുടെ മറുപടി

എറണാകുളത്തെ ആശുപത്രിയിൽ മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ ഹൃദയം റോഡ് മാർഗം ആംബുലൻസിൽ കോഴിക്കോട്ടെ ആശുപത്രിയിലെത്തിച്ചത് ഇന്ന് വൈകീട്ട് 7.15നാണ്. വൈകീട്ട് 4.10ന് എറണാകുളം രാജഗിരി ആശുപത്രിയിൽ നിന്നും പുറപ്പെട്ട ആംബുലൻസ് 7.15ന് കോഴിക്കോട് മെട്രോ ഇൻറർനാഷണൽ ആശുപത്രിയിൽ സുരക്ഷിതമായെത്തിക്കുകയായിരുന്നു. മൂന്ന് മണിക്കൂറും അഞ്ച് മിനിറ്റുമാണ് എടുത്തത്.

ആംബുലൻസിന് വഴിയൊരുക്കാൻ ആരോഗ്യമന്ത്രിയുൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ അഭ്യർഥിച്ചിരുന്നു. പൊലീസും നാട്ടുകാരുമെല്ലാം സഹകരിച്ചതോടെ വൈകുന്നേരത്തിൻറെ തിരക്കിനിടയിലും ഹൃദയം സുരക്ഷിതമായെത്തിച്ചു. ഇത്തരം സാഹചര്യങ്ങളിൽ പലപ്പോഴും ഉയരുന്ന ചോദ്യമാണ് എന്തുകൊണ്ട് എയർ ആംബുലൻസ് ഉപയോഗിച്ചുകൂടായെന്നത്. റോഡ് വഴി സാഹസികമായി എത്തിക്കുന്നതിന് പകരം വിമാനമാർഗം എത്തിച്ചുകൂടേയെന്നും ചോദ്യമുണ്ട്. ഇതിന് മറുപടി നൽകിയിരിക്കുകയാണ് മന്ത്രി വീണാ ജോർജ്.

‘നാല് മണിക്കൂർ മുതൽ ആറ് മണിക്കൂറിനുള്ളിൽ (Cold ischemia time) ഹൃദയം എത്തിച്ചാൽ മതിയാകും. സാധാരണ നാല് മണിക്കൂറിൽ കൂടുതൽ യാത്ര ചെയ്യേണ്ട അവസരങ്ങളിൽ മാത്രമേ എയർ ആംബുലൻസ് ഉപയോഗിക്കാറുള്ളൂ. വിമാന മാർഗം പോകുകയാണെങ്കിൽ എറണാകുളം രാജഗിരി ആശുപത്രിയിൽ നിന്നും നെടുമ്പാശേരി എയർപോർട്ടിലേക്കും തുടർന്ന് കരിപ്പൂർ എയർപോർട്ടിൽ നിന്നും കോഴിക്കോട് മെട്രോ ഇൻറർനാഷണൽ ആശുപത്രിയിലേക്കും മാത്രമേ പോകാൻ കഴിയൂ. എയർപോർട്ടുകളിൽ കുറച്ച് സമയം പാഴാകാൻ സാധ്യതയുണ്ട്. എറണാകുളത്ത് നിന്നും കോഴിക്കോടേക്ക് ആംബുലൻസ് മുഖേന മൂന്ന് മണിക്കൂറോളം യാത്ര മതിയാകുമെന്ന് വിലയിരുത്തിയിരുന്നു. ഇത് സർക്കാരിനെ അറിയിച്ചതിനെ തുടർന്ന് അതിനനുസരിച്ചുള്ള ഗ്രീൻ ചാനൽ ക്രമീകരണം സർക്കാർ ഒരുക്കിയിരുന്നു. അതനുസരിച്ച് ശസ്ത്രക്രിയയ്ക്കുള്ള ക്രമീകരണങ്ങൾ ആശുപത്രിയിലും നടത്തിയിരുന്നു’ മന്ത്രി വ്യക്തമാക്കി.

ആരോഗ്യമന്ത്രിയുടെ ഫെയ്സ് ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം :

എറണാകുളം രാജഗിരി ആശുപത്രിയില് വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന്റെ (25) ഹൃദയം വൈകുന്നേരം 7.15ന് കോഴിക്കോട് മെട്രോ ഇന്റര്നാഷണല് ആശുപത്രിയിലെത്തിച്ചു. ശസ്ത്രക്രിയ പുരോഗമിക്കുകയാണ്.

എന്ത് കൊണ്ട് എയര് ആംബുലന്സ് ഉപയോഗിച്ചില്ല എന്ന നിരവധി ചോദ്യമാണ് ഉയരുന്നത്. 4 മണിക്കൂര് മുതല് 6 മണിക്കൂറിനുള്ളില് (Cold ischemia time) ഹൃദയം എത്തിച്ചാല് മതിയാകും. സാധാരണ 4 മണിക്കൂറില് കൂടുതല് യാത്ര ചെയ്യേണ്ട അവസരങ്ങളില് മാത്രമേ എയര് ആംബുലന്സ് ഉപയോഗിക്കാറുള്ളൂ.

വിമാന മാര്ഗം പോകുകയാണെങ്കില് എറണാകുളം രാജഗിരി ആശുപത്രിയില് നിന്നും നെടുമ്പാശേരി എയര്പോര്ട്ടിലേക്കും തുടര്ന്ന് കരിപ്പൂര് എയര്പോര്ട്ടില് നിന്നും കോഴിക്കോട് മെട്രോ ഇന്റര്നാഷണല് ആശുപത്രിയിലേക്കും മാത്രമേ പോകാന് കഴിയൂ. എയര്പോര്ട്ടുകളില് കുറച്ച് സമയം പാഴാകാന് സാധ്യതയുണ്ട്. എറണാകുളത്ത് നിന്നും കോഴിക്കോടേക്ക് ആംബുലന്സ് മുഖേന 3 മണിക്കൂറോളം യാത്ര മതിയാകുമെന്ന് വിലയിരുത്തിയിരുന്നു. ഇത് സര്ക്കാരിനെ അറിയിച്ചതിനെ തുടര്ന്ന് അതിനനുസരിച്ചുള്ള ഗ്രീന് ചാനല് ക്രമീകരണം സര്ക്കാര് ഒരുക്കിയിരുന്നു. അതനുസരിച്ച് ശസ്ത്രക്രിയയ്ക്കുള്ള ക്രമീകരണങ്ങള് ആശുപത്രിയിലും നടത്തിയിരുന്നു.

4.10ന് എറണാകുളത്ത് നിന്നും പുറപ്പെട്ട ആംബുലന്സ് 7.15ന് കോഴിക്കോടെത്തി. 3 മണിക്കൂറും 5 മിനിറ്റുമാണ് എടുത്തത്. കൃത്യ സമയത്ത് ആംബുലന്സ് എത്താന് സഹായിച്ച കേരള പോലീസ്, മറ്റ് ഉദ്യോഗസ്ഥര്, ആംബുലന്സ് ജീവനക്കാര്, മാധ്യമങ്ങള്, സോഷ്യല് മീഡിയ സുഹൃത്തുക്കള് തുടങ്ങി എല്ലാ സുമനസുകളോടും ആരോഗ്യ വകുപ്പിന്റെ നന്ദി അറിയിക്കുന്നു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News