ഐപിഎൽ; രാജസ്ഥാൻ റോയൽസിനെ തകർത്ത് പോയിന്‍റ് പട്ടികയില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഒന്നാമത്

രാജസ്ഥാൻ റോയൽസിനെ 33 റൺസിന് തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്. ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാൻ ഡൽഹി ക്യാപിറ്റൽസിന് കഴിഞ്ഞു.

ആദ്യം ബാറ്റ് ചെയ്ത് ഡൽഹി ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം തേടി ഇറങ്ങിയ രാജസ്ഥാന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 121 റൺസെടുക്കാനെ സാധിച്ചുള്ളൂ.അവസാനം വരെ ഒറ്റയ്ക്ക് നിന്ന് പൊരുതിയെങ്കിലും സഞ്ജു സാംസണിന് രാജസ്ഥാൻ റോയൽസിനെ വിജയത്തിലേക്ക് നയിക്കാനായില്ല.

53 പന്തിൽ നിന്ന് 70 റൺസ് നേടി സഞ്ജു പുറത്താവാതെ നിന്നു. ഡൽഹിക്കായി ആൻറിച്ച് നോർട്യ രണ്ട് വിക്കറ്റ് വീഴ്ത്തി. കൃത്യതയാർന്ന ബോളിങിലൂടെയാണ് ഡൽഹി രാജസ്ഥാനെ പിടിച്ച് നിർത്തിയത്.

രാജസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത ഡൽഹി നേടിയത് 6 വിക്കറ്റ് നഷ്ടത്തിൽ 154 റൺസാണ്. 43 റൺസെടുത്ത ശ്രേയസ് അയ്യരാണ് ഡൽഹിയുടെ ടോപ് സ്കോറർ. രാജസ്ഥാനുവേണ്ടി മുസ്തഫിസുർ റഹ്മാനും ചേതൻ സക്കറിയയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ കാർത്തിക് ത്യാഗി ഒരു വിക്കറ്റെടുത്തു. തുടക്കത്തിലെ തകർച്ചയിൽ നിന്ന് റിഷഭ് പന്തിലൂടെയും ശ്രേയസ് അയ്യരിലൂടെയും കരകയറിയെങ്കിലും ഡൽഹിക്ക് സ്കോറിംഗ് വേഗം കൂട്ടാനായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News