പഞ്ചാബ് മന്ത്രിസഭാ പുനഃ സംഘട ഇന്ന്

പഞ്ചാബ് മന്ത്രിസഭാ പുനഃസംഘട ഇന്ന് വൈകീട്ട് നടക്കും. പഞ്ചാബ് മന്ത്രിസഭയിൽ അടിമുടി അഴിച്ചുപണിക്ക് ഒരുങ്ങുകയാണ് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നി. മന്ത്രിസഭയിൽ ഏഴ് പുതുമുഖങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.

അതേസമയം, അമരീന്ദർ സിംഗിന്റെ അടുപ്പക്കാരെ ഒഴിവാക്കിയാകും പുനഃസംഘടന നടക്കുക. സംസ്ഥാന കോൺഗ്രസിനോട് ഇടഞ്ഞു നിൽക്കുന്ന സുനിൽ ജാക്കാറേയ്ക്ക് മന്ത്രിസഭയിൽ സുപ്രധാന പദവി നൽകി അനുനയിപ്പിക്കാനുള്ള നീക്കവും ശക്തമാകുന്നുണ്ട്.

മുഖ്യമന്ത്രി ചരണ്ജിത്ത് സിംഗ് ചന്നി കഴിഞ്ഞ ദിവസം ഗവർണറുമായി കൂടികഴ്ച നടത്തിയിരുന്നു. മന്ത്രി സഭയിൽ അടിയന്തര മാറ്റങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് ചെന്നി വെള്ളിയാഴ്ച ദില്ലിയിൽ വച്ച് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്തിമ പട്ടിക രാഹുൽ ഗാന്ധി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അമരീന്ദർ സിങ്ങിന് പിന്തുണ നൽകുന്ന മന്ത്രിമാരെ ഉൾപ്പടെ മാറ്റാനാണ് ചെന്നിയുടെ നീക്കം. ഇതോടെ പഞ്ചാബ് കോൺഗ്രസിൽ സിദ്ധുവിന്റെ സ്വാധീനം കൂടുതൽ ശക്തമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel