‘അസമിൽ നടക്കുന്നത് ബിജെപിയുടെ ന്യുനപക്ഷ വേട്ട’; അഖിലേന്ത്യ കിസാൻ സഭാ

അസമിൽ നടക്കുന്നത് ബിജെപിയുടെ ന്യുനപക്ഷ വേട്ടയെന്ന് അഖിലേന്ത്യ കിസാൻ സഭാ. കേന്ദ്രം കർഷകരെ ശാരീരികമായി അക്രമിക്കാൻ ആരംഭിച്ചിരിക്കുകയാണെന്നും കർഷകർക്കെതിരെയുള്ള ബിജെപി അതിക്രമം അവസാനിപ്പിക്കണമെന്നും അഖിലേന്ത്യ കിസാൻ സഭാ വ്യക്തമാക്കി. അസമിൽ കർഷകർക്ക് നേരെ അക്രമം അഴിച്ചുവിട്ട ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് അഖിലേന്ത്യ കിസാൻ സഭാ ആവശ്യപ്പെട്ടു.

കർഷകർക്ക് ഒരു നോട്ടീസ് പോലും നൽകാതെയാണ് സർക്കാർ ഒഴിപ്പിക്കൽ പ്രക്രിയ ആരംഭിച്ചതെന്നും ബലം പ്രയോഗിച്ചു ഒഴിപ്പിക്കുന്നതിന് മുമ്പായി അവർക്ക് പുനരധിവാസത്തിനുള്ള സൗകര്യം ചെയ്തു കൊടുക്കാനുള്ള ബാധ്യത ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാറിനുണ്ടെന്നും കർഷകരെ ശാരീരികമായി ആക്രമിച്ചു തോൽപ്പിക്കാൻ കേന്ദ്രം ശ്രമിക്കുകയാണെന്നും അഖിലേന്ത്യാ കിസാൻ സഭ വ്യക്തമാക്കി .

നേരത്തെ ഹരിയാനയിൽ ഒരു കർഷകനെ ബിജെപി സർക്കാർ കൊലപ്പെടുത്തിയെങ്കിൽ അസമിൽ അത് മൂന്നായി മാറിയെന്ന് അഖിലേന്ത്യാ കിസാൻ സഭാ ജനറൽ സെക്രട്ടറി ഹനൻ മോള്ളാഹ് വിമർശിച്ചു.

അതേസമയം, അസമിൽ കർഷകർക്ക് നേരെ അക്രമം അഴിച്ചുവിട്ട ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ന്യുനപക്ഷങ്ങളെ വേട്ടയാടാനുള്ള കേന്ദ്ര സർക്കാർ അജണ്ടകളെ ശക്തമായി ചെറുക്കുമെന്നും അഖിലേന്ത്യ കിസാൻ സഭ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് അസമിൽ കർഷകർക്ക് നേരെ വ്യാപക അക്രമം പോലിസ് അഴിച്ചുവിട്ടത്. എന്നാൽ കുടിയൊഴിപ്പിക്കലിനിടെ ഉണ്ടായ സംഘർഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News