രാജ്യത്ത് ഡീസല്‍ വില കൂട്ടി

രാജ്യത്ത് ഡീസല്‍ വില കൂട്ടി. 26 പൈസയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഡീസല്‍ വില ലിറ്ററിന് 94 രൂപ കടന്നു. അതേസമയം, പെട്രോള്‍ വിലയില്‍ മാറ്റമില്ല.

രണ്ട് ദിവസത്തിനിടെ ഡീസലിന് 48 പൈസയാണ് കൂട്ടിയത്. കഴിഞ്ഞ ദിവസം 23 പൈസയുടെ വര്‍ധനവ് ഉണ്ടായിരുന്നു.

ഇതിന് മുന്‍പ് ജൂലൈ പതിനഞ്ചിനായിരുന്നു ഡീസല്‍ വില അവസാനമായി കൂട്ടിയത്. മെയ് നാല് മുതല്‍ ജൂലൈ പതിനേഴ് വരെ 9.14 രൂപയാണ് ഡീസലിന് വര്‍ധിപ്പിച്ചത്. പെട്രോളിന് 11.44 രൂപയും കൂട്ടിയിരുന്നു. ഇതോടെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പെട്രോള്‍ വില നൂറ് കടന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News