മനുഷ്യക്കടത്ത്; ബോട്ട് വാങ്ങിയത് കൊല്ലത്ത് നിന്നെന്ന് സൂചന

മനുഷ്യക്കടത്തിന് കൊല്ലത്ത് നിന്ന് ബോട്ട് വാങ്ങിയതായി സൂചന.ശ്രീലങ്കൻ തമിഴരെ കേന്ദ്രീകരിച്ച് തമിഴ്നാട് ക്യു ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ ഏജൻസികളും സമാന്തരമായി കേസ് അന്വേഷിക്കുന്നു.

രാമേഷ്വരം സ്വദേശിക്കു വേണ്ടി 50 ലക്ഷം രൂപയുടെ ബോട്ട് ശക്തികുളങ്ങരയിൽ നിന്നും വാങ്ങിയത് കുളത്തുപ്പുഴ സ്വദേശികളെന്നാണ് ക്യുബ്രാഞ്ചിന് കിട്ടിയ രഹസ്യ വിവരം.ക്യുബ്രാഞ്ച് സംഘം കുളത്തുപ്പുഴയിലും ശക്തികുളങ്ങരയിലും വന്നതായും സൂചനയുണ്ട്.

അതേസമയം, തമിഴ്നാട് രാമേഷ്വരം ശ്രീലങ്കർ വംശജർ താമസിക്കുന്ന മണ്ഡപം ക്യാമ്പ്, മധുര സേലം, തുടങ്ങിയ നാല് ക്യാമ്പുകളിൽ നിന്ന് നിരവധി കുടുംബങ്ങളെ കാണാതായ സംഭവത്തിലാണ് ക്യുബ്രാഞ്ചിന് മനുഷ്യകടത്ത് നടന്നതായി വിവരം ലഭിച്ചത്.ഈ സാഹചര്യത്തിലാണ് കേരള തീരത്തും ജാഗ്രതാ പാലിക്കാൻ തമിഴ്നാട് ക്യുബ്രാഞ്ച് കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം കൈമാറിയത്.

കഴിഞ്ഞ ബുധനാഴ്ച കുളച്ചൽ നിന്നും കർണ്ണാടകയിലേക്ക് പച്ചനിറത്തിൽ പെയിന്റടിച്ച MARAYAN എന്ന ബോട്ട് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പുറപ്പെട്ടതായി നാഗർകോവിൽ ക്യുബ്രാഞ്ച് ഇൻസ്പെക്ടർ അറിയിച്ചു ആയതിനാൽ എല്ലാ മത്സ്യബന്ധനയാനങ്ങളും ജാഗ്രത പുലർത്തുക എന്ന സന്ദേശം മത്സ്യതൊഴിലാളികൾക്ക് ലഭിച്ചിരുന്നു. ഈ സന്ദേശത്തെ കുറിച്ചും രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

മനുഷ്യകടത്ത് സംഘങ്ങൾ ആസ്ട്രേലിയ ലക്ഷ്യമാക്കി നീങ്ങാനുള്ള സാധ്യതയും തള്ളി കളയുന്നില്ല.മുമ്പും ശക്തികുളങ്ങരയിൽ നിന്ന് മനുഷ്യകടത്തിന് ബോട്ട് വാങിയതുമായി ബന്ധപ്പെട്ട് ശക്തികുളങ്ങര പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ സാഹചര്യം കൂടി പരിഗണിച്ച് കേരളത്തിലെ ചില ബോട്ടുടമകളെ നിരീക്ഷിച്ചു വരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here