10 മാസം പിന്നിട്ട് കർഷക സമരം; നാളെ ഭാരത് ബന്ദ്

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നാളെ രാജ്യവ്യാപകമായി നടക്കുന്ന ഭാരത് ബന്ദിൽ രാജ്യത്തെ ജനങ്ങൾ പങ്കെടുക്കണമെന്ന് അഖിലേന്ത്യാ കിസാൻ സഭാ അഭ്യർത്ഥിച്ചു. കാർഷികനിയമങ്ങൾ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള കർഷകപ്രക്ഷോഭം പത്ത്‌ മാസമായി തുടരുമ്പോഴും കർഷകരുമായി ചർച്ചയ്‌ക്ക്‌ തയ്യാറാകാത്ത മോദിസർക്കാരിന്റെ നിലപാടിനെതിരെയാണ് കർഷകർ ഭാരത് ബന്ദ് നടത്തുന്നത്.

ഭാരത് ബന്ദിൽ അവശ്യ സർവീസ് ഒഴികെ മറ്റെല്ലാ ഗതാഗത സർവീവുകളും തടയുമെന്ന് അഖിലേന്ത്യ കിസാൻ സഭാ ജനറൽ സെക്രട്ടറി ഹനൻ മൊള്ളാ വ്യക്തമാക്കി.

കർഷകർക്ക് മിനിമം താങ്ങുവില ഉറപ്പാക്കണം. ദേശീയ ആസ്‌തികളുടെ വിൽപ്പനയും തൊഴിൽ കോഡുകൾ നടപ്പാക്കുന്നതും നിർത്തിവയ്‌ക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഭാരത് ബന്ദ്. നാളെ നടക്കുന്ന ബന്ദിൽ ട്രേഡ് യൂണിയനുകളും തൊഴിലാളി സംഘടനകളും ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, കേരളത്തിന് പിന്നാലെ പഞ്ചാബും ഭാരത് ബന്ദിനെ അനുകൂലിച്ചു രംഗത്തെത്തിയിട്ടുണ്ട്. ഭാരത് ബന്ദിന് പൂർണ പിന്തുണ നൽകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരഞ്ജിത്ത് ചന്നി അറിയിച്ചു.

ഭാരത് ബന്ദിന് മുന്നോടിയായി പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നി സംസ്ഥാനങ്ങളിൽ സംയുക്ത കിസാൻ മോർച്ച പ്രധിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക കരിനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നടക്കുന്ന ഭാരത് ബന്ദ് വിജയിപ്പിക്കണമെന്നും സംയുക്ത കിസാൻ മോർച്ച അഭ്യർത്ഥിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News