അഫ്ഗാനിൽ അധികാരം പിടിച്ചെടുത്ത താലിബാൻ ഗവണ്മെന്റ് അധികാരം പിടിച്ചടക്കിയപ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങി തങ്ങളുടെ കിരാത ഭരണം തുടരുകയാണ്. പുതിയ താലിബാൻ ഭരണത്തിനു കീഴിൽ സംഗീതം പൂർണമായി ഒഴിവാക്കി, സ്ത്രീകളെ കായിക മത്സരങ്ങളിൽ നിന്നും വിലക്കി ഇപ്പോഴിതാ നഗര മധ്യത്തില്‍ ക്രെയിനില്‍ മൃതദേഹം കെട്ടിത്തൂക്കി താലിബാന്‍. അഫ്ഗാനിസ്ഥാനിലെ നഗര മധ്യത്തിലാണ് മൃതദേഹം കെട്ടിത്തൂക്കിയത്. പടിഞ്ഞാറെ അഫ്ഗാനിസ്ഥാനിലെ ഹെറാത് സിറ്റിയിലായിരുന്നു സംഭവം.
തട്ടിക്കൊണ്ടു പോകലിന്റെ ഭാഗമായാണ് നാലുപേരെയും വധിച്ചതെന്നാണ് വിവരം. വധശിക്ഷ നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട് താലിബാന്‍ ഭീകരർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അഫ്ഗാനിസ്ഥാനില്‍ വധശിക്ഷ തിരികെ കൊണ്ടുവരുമെന്ന് താലിബാന്‍ ദീകരരുടെ വക്താവും ജയിലുകളുടെ ചുമതലയുള്ള നീതിന്യായവകുപ്പ് മന്ത്രിയുമായ നൂറുദ്ദീന്‍ തുറബി പറഞ്ഞിരുന്നു. കുറ്റക്കാരാണെന്ന് തെളിയിക്കപ്പെടുന്നവരുടെ കൈ വെട്ടുന്നതും വധശിക്ഷ നടപ്പാക്കുന്നതും പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നാലു പേരുടെയും വധശിക്ഷ താലിബാന്‍ ഭീകരർ നടപ്പാക്കിയത്.
താലിബാൻ ഭീകരർ പ്രഖ്യാപിച്ച താത്കാലികമന്ത്രിസഭയിൽ ഐക്യരാഷ്ട്രസഭയുടെ ഉപരോധം നേരിടുന്ന അംഗങ്ങളിലൊരാളാണ് നൂറുദ്ദീൻ. മോഷണം ആരോപിക്കപ്പെടുന്നവരെ പരസ്യമായി അധിക്ഷേപിക്കുന്നതടക്കമുള്ള ശിക്ഷാരീതികൾ താലിബാൻ ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.