ജർമനിയിലേയ്ക്ക് ഉറ്റുനോക്കി ലോകം; ഇന്ന് പൊതു തെരഞ്ഞെടുപ്പ്, 16 വർഷത്തിന് ശേഷം മെർക്കൽ പടിയിറങ്ങുന്നു

ജർമനിയിൽ ഇന്ന് പൊതു തെരഞ്ഞെടുപ്പ്. നിലവിലെ ചാൻസലർ ആംഗെല മെർക്കൽ 16 വർഷത്തിനു ശേഷം പടിയിറങ്ങുന്നു എന്നതിനാൽ ലോകം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് ജർമനിയിലേത്. നാലു തവണകളിലായി 16 വർഷം നയിച്ച ആംഗെല മെർക്കലിനു പകരം മറ്റൊരാളെ കണ്ടെത്താൻ വോട്ടെടുപ്പിൽ പങ്കെടുക്കുകയാണ് ജർമൻ ജനത.

16 സംസ്ഥാനങ്ങളിലെ 598 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. യുദ്ധാനന്തര ജർമൻചരിത്രത്തിൽ നിലവിലെ ചാൻസലർ മത്സരിക്കാത്ത ആദ്യ തെരഞ്ഞെടുപ്പാണ് ഇത്. പകരം ആരുവരും എന്നതാണ് ലോകം ഉറ്റുനോക്കുന്ന കാര്യം.

മെർക്കലിന്റെ പാർട്ടിയായ ക്രിസ്ത്യൻ ഡമോക്രാറ്റിക് യൂണിയൻ ക്രിസ്ത്യൻ സോഷ്യൽ യൂണിയൻ എന്ന മറ്റൊരുപാർട്ടിയുമായി സഖ്യം ചേർന്നാണ് മത്സരിക്കുന്നത്. ആംഗെല മെർക്കലിന്റെ വക്താവായ ആർമിൻ ലാഷെറ്റാണ് ഈ സഖ്യത്തിന്റെ ചാൻസ്ലർ സ്ഥാനാർഥി. എന്നാൽ പ്രതിപക്ഷ കക്ഷിയായ സോഷ്യൽ ഡമോക്രാറ്റിക് പാർട്ടിയും അവരുടെ നേതാവായ ഒലാഫ് ഷോൾസും അഭിപ്രായ വോട്ടുകളിൽ മുന്നിലാണ്.

പരിസ്ഥിതി വിഷയങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഗ്രീൻസ് പാർട്ടിയുടെ ചാൻസിലർ സ്ഥാനാർഥി അനലേന ബേർബോകാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel