സുധീരന്റെ രാജി; നിർഭാഗ്യകരമെന്ന് ഹസന്‍, ചർച്ച നടത്തുമെന്ന് ചെന്നിത്തല

വി എം സുധീരനും രാജി വച്ചതോടെ കോണ്‍ഗ്രസില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുകയാണ്. സുധീരനെ അനുനയിപ്പിക്കാനുള്ള കഠിന പ്രയത്നത്തിലാണ് നേതാക്കള്‍. സുധീരന്റെ രാജിയുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതാക്കളുടെ പ്രതികരണങ്ങളും പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.

സുധീരന്റെ രാജി നിർഭാഗ്യകരമെന്ന് എം എം ഹസന്‍ പറഞ്ഞു. വിഷയത്തില്‍ മുതിർന്ന നേതാക്കൾ ചർച്ച നടത്തും. സംസാരിച്ച് വിഷയം പരിഹരിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.

സുധീരനുമായി ചർച്ച നടത്തുമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. എല്ലാവരെയും കൂട്ടി യോജിപ്പിച്ച് മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നു. ഒന്നിച്ച് നീങ്ങേണ്ട സമയമാണിതെന്നും ചെന്നിത്തല പറഞ്ഞു. സുധീരൻ രാഷ്ട്രീയ കാര്യസമിതിയിൽ അനിവാര്യമാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News